Image

ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റ്‌ നേതാവ്‌: വി.എസ്‌

Published on 05 May, 2012
ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റ്‌ നേതാവ്‌: വി.എസ്‌
തൃശൂര്‍: ഇന്നലെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്‌റ്റുകാരനാണെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. ഒരു കമ്യുണിസ്‌റ്റുകാരനും ഇത്രയ്‌ക്കും നിഷ്‌ഠൂരമായ കൊലപാതകം നടത്താന്‍ കഴിയില്ല. ഈ പൈശാചിക കൃത്യം ചെയ്‌തവരെ പുറത്തു കൊണ്ടുവരാന്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.പി. ചന്ദ്രശേഖരന്‌ അന്തിമോപചാരമര്‍പ്പിക്കാന്‍ വിഎസ്‌ കോഴിക്കോട്ടേക്കു പുറപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക