Image

ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിന്‍കര മുന്നില്‍ കണ്ട്‌: പിണറായി

Published on 05 May, 2012
ചന്ദ്രശേഖരന്റെ കൊലപാതകം നെയ്യാറ്റിന്‍കര മുന്നില്‍ കണ്ട്‌: പിണറായി
തിരുവനന്തപുരം: ഇന്നലെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വധം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. കൊലപാതകം തികച്ചും അലപലനീയമെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. അത്തരം കൊലപാതകത്തിനെതിരെ ഞങ്ങള്‍ ശക്‌തമായി പ്രതികരിക്കുന്നു. കൊലപാതകം നടന്നതിനു ശേഷം ഭരണാധികാരികളുടെ പ്രതികരണം പെട്ടെന്നു വന്നു. ഇതിനര്‍ഥം അന്വേഷണം വഴിതിരിച്ചു വിടാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ചു ആദ്യം പ്രതികരിച്ചത്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്‌. അതോടൊപ്പം മുഖ്യമന്ത്രിയും സംസ്‌ഥാന ആഭ്യന്തര മന്ത്രിയും കെപിസിസി പ്രസിഡന്റും അനുകൂലിച്ചു സംസാരിച്ചു. സംഭവത്തെക്കുറിച്ചു ശരിയായ ധാരണ വരുന്നതിനു മുന്‍പേ സമൂഹത്തിന്റെ മുന്നില്‍ സിപിഎമ്മിനെ തെറ്റായ രീതിയില്‍ കൊണ്ടുവരാനാണ്‌ ശ്രമം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞത്‌ പൊലീസ്‌ അന്വേഷണത്തെ ബാധിക്കും. രാഷ്‌ട്രീയമായി നേരിടേണ്ടത്‌ സിപിഎം രാഷ്‌ട്രീയമായി തന്നെ നേരിടുമെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക