Image

സിഡി വിവാദം: കുറ്റക്കാരനെന്നു കണ്ടാല്‍ സിംഗ്‌വിയെ തൂക്കിലേറ്റണമെന്ന് ഹസാരെ

Published on 05 May, 2012
സിഡി വിവാദം: കുറ്റക്കാരനെന്നു കണ്ടാല്‍ സിംഗ്‌വിയെ തൂക്കിലേറ്റണമെന്ന് ഹസാരെ
ന്യൂഡല്‍ഹി: സിഡി വിവാദത്തില്‍ മുന്‍ കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി കുറ്റക്കാരനാണെന്ന് കണ്‌ടെത്തിയാല്‍ തൂക്കിലേറ്റണമെന്ന് അന്നാ ഹസാരെ. ശക്തമായ ലോക്പാല്‍ ബില്ല് നിലവില്‍ വന്നാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകുമെന്നും ലോക്പാല്‍ ബില്ലിനായി മഹാരാഷ്ട്രയില്‍ പ്രചാരണം നടത്തുന്ന ഹസാരെ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സ്വത്ത് വിവരം പരസ്യപ്പെടുത്തണമെന്നും ഹസാരെ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ഒരു അഭിഭാഷകയുമൊത്തുള്ള സിംഗ്‌വിയുടെ സിഡി പുറത്തായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് സ്ഥാനവും ലോക്പാല്‍ ബില്ലിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക