Image

ജനസാഗരം ഇളകി; കോഴിക്കോട്‌ ചന്ദ്രശേഖരന്‌ യാത്രാമൊഴി നല്‍കി

Published on 05 May, 2012
ജനസാഗരം ഇളകി; കോഴിക്കോട്‌ ചന്ദ്രശേഖരന്‌ യാത്രാമൊഴി നല്‍കി
കോഴിക്കോട്‌: കൊല്ലപ്പെട്ട വിമത സി.പി.എം നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‌ കോഴിക്കോടിന്റെ യാത്രാമൊഴി. കോഴിക്കോട്‌ ഇളകി മറിഞ്ഞ ജനസാഗരത്തെ നിയന്ത്രിക്കാന്‍ വാളണ്ടീയര്‍മാര്‍ നന്നേ പാടുപെട്ടു. കോഴിക്കോട്‌ ജില്ലയിലെ എസ്‌.എഫ്‌.ഐയുടെയും ഡി.വൈ.എഫ്‌.ഐയുടെയും നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. പലരും പൊട്ടിക്കരയുന്നതും തകര്‍ന്ന മുഖം കണ്ട്‌ തലയില്‍ കൈ വെക്കുന്നതും കാണാമായിരുന്നു. #ോ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്‌, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍, എ.പി അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, കെ.സുധാകരന്‍, ഇ.ടി മുഹമ്മദ്‌ ബഷീര്‍, എം.എ ഷാനവാസ്‌, എം.പി വീരേന്ദ്രകുമാര്‍, കെ.പി മോഹനന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇവിടെയെത്തി. ചുവപ്പും കാക്കിയുമണിഞ്ഞ റെവല്യൂഷനറി സി.പി.എം വളണ്ടിയര്‍മാരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ്‌ തിരക്ക്‌ നിയന്ത്രിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക