Image

ആംഗ്ലിക്കന്‍ വിശ്വാസികളെ കത്തോലിക്കരാക്കാന്‍ മാര്‍പാപ്പയുടെ സഹായം

ജോസ്‌ കുമ്പിളുവേലില്‍ Published on 05 May, 2012
ആംഗ്ലിക്കന്‍ വിശ്വാസികളെ കത്തോലിക്കരാക്കാന്‍ മാര്‍പാപ്പയുടെ സഹായം
വത്തിക്കാന്‍: ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്‌ടില്‍ വിശ്വാസം നഷ്‌ടപ്പെട്ടവര്‍ക്ക്‌ റോമന്‍ കത്തോലിക്കാ സഭയിലേക്കു മാറാന്‍ ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ വക ഒന്നര ലക്ഷം പൗണ്‌ട്‌ ഡൊണേഷന്‍ നല്‍കുന്നു.

ഔവര്‍ ലേഡി ഓഫ്‌ വാല്‍സിംഗാമിന്റെ പേഴ്‌സണല്‍ ഓര്‍ഡിനേറ്റിനു പണം കൈമാറിക്കഴിഞ്ഞു. ആംഗ്ലിക്കന്‍ പാരമ്പര്യം കൈമോശം വരാതെ തന്നെ കത്തോലിക്കാ സഭയിലേക്കു മാറാന്‍ ക്രൈസ്‌തവരെ പ്രേരിപ്പിക്കുന്നത്‌ മാര്‍പാപ്പ മുന്‍കൈയെടുത്ത്‌ കഴിഞ്ഞ വര്‍ഷം രൂപീകരിച്ചതാണ്‌ ഓര്‍ഡിനേറ്റ്‌.

നിലവില്‍ ഓര്‍ഡിനേറ്റിന്‌ ആസ്ഥാനമൊന്നുമില്ല. കത്തോലിക്കാ അതിരൂപതകളാണ്‌ ഇതിന്റെ പ്രവര്‍ത്തനത്തിനു സൗകര്യം നല്‍കുന്നത്‌. ആരാധനാലയങ്ങള്‍ വാങ്ങാനും പുരോഹിതര്‍ക്കു സ്റ്റൈപ്പന്‍ഡ്‌ നല്‍കുന്നതിനുമാണ്‌ മാര്‍പാപ്പാ നല്‍കിയ പണം വിനിയോഗിക്കുക.
ആംഗ്ലിക്കന്‍ വിശ്വാസികളെ കത്തോലിക്കരാക്കാന്‍ മാര്‍പാപ്പയുടെ സഹായം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക