Image

കൊലപാതകം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ശ്രമം: കോടിയേരി

Published on 05 May, 2012
കൊലപാതകം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ശ്രമം: കോടിയേരി
തിരുവനന്തപുരം: കൊല്ലപ്പെട്ട സിപിഎം വിമത നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ വധം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ശ്രമം നടക്കുന്നതായി സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു. വധഭീഷണിയുണ്‌ടെന്ന്‌ പറഞ്ഞിട്ടും എന്തുകൊണ്‌ടാണ്‌ ചന്ദ്രശേഖറിന്‌ സുരക്ഷ ഏര്‍പ്പെടുത്താതിരുന്നതെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കണം. അക്രമംകൊണ്‌ടും കൊലപാതകം കൊണ്‌ടും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ സാധിക്കില്ല. സംഭവത്തില്‍ നിഷ്‌പക്ഷമായ അന്വേഷണം സര്‍ക്കാര്‍ നടത്തണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക