Image

മുളന്തുരുത്തി ഇരട്ടക്കൊലപാതകം: പ്രതിക്ക്‌ ഇരട്ടജീവപര്യന്തം

Published on 05 May, 2012
മുളന്തുരുത്തി ഇരട്ടക്കൊലപാതകം: പ്രതിക്ക്‌ ഇരട്ടജീവപര്യന്തം
കൊച്ചി: മുളന്തുരുത്തി ഇരട്ടക്കൊലക്കേസില്‍ പ്രതി സാം വര്‍ഗീസിന്‌ ഇരട്ടജീവപര്യന്തം വിധി പ്രഖ്യാപിച്ചുകൊണ്ട്‌ എറണാകുളം അഡീഷനല്‍ സെഷന്‍സ്‌ കോടതി ശിക്ഷ വിധിച്ചു. 2006 ജൂലൈ മാസത്തിലാണ്‌ സംഭവം. ഭാര്യ കുഞ്ഞുമോള്‍, ഭാര്യാ പിതാവ്‌ ടി.ടി. ജോസഫ്‌ എന്നിവരെ വധിച്ച കേസിലാണ്‌ വിധി. കുഞ്ഞുമോളുടെ അമ്മ കുഞ്ഞമ്മയില്‍ നിന്നാണ്‌ പ്രതി ചെന്നിത്തല ചെറുകോല്‍ കുപ്പാരയില്‍ സാം വര്‍ഗീസിനെതിരെയുള്ള തെളിവു ലഭിച്ചത്‌.

കുഞ്ഞുമോളുടെ അമ്മ കുഞ്ഞമ്മയേയും പ്രതി കിണറ്റില്‍ തള്ളിയിട്ട്‌ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അദ്‌ഭുതകരമായി രക്ഷപെടുകയായിരുന്നു. 39 സാക്ഷികളെ വിസ്‌തരിച്ച കോടതി 29 രേഖകളും 26 തൊണ്ടിസാധനങ്ങളും പരിശോധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക