Image

അഫ്ഗാനില്‍ 36 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു

Published on 05 May, 2012
അഫ്ഗാനില്‍ 36 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ സൈന്യം നടത്തിയ 24 മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തില്‍ 36 താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും 28 പേരെ പിടികൂടുകയും ചെയ്തതായി നാറ്റോ സഖ്യസെന്യം അറിയിച്ചു. സഖ്യസേന നടത്തിയ എട്ട് മുന്നേറ്റങ്ങളിലൂടെയാണ് ഈ ആക്രമണം നടത്തിയത്. കുന്ദൂസ്, ഹെല്‍മണ്ട്, ഗസ്മി, ഖോസ്റ്റ്, ഫറ പ്രവിശ്യകളിലാണ് ആക്രമണം നടത്തിയത്. അഫ്ഗാന്‍ ആഭ്യന്തരമന്ത്രിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക