Image

സി.പി.എമ്മിനെതിരെ പൊട്ടിത്തെറിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍

Published on 05 May, 2012
സി.പി.എമ്മിനെതിരെ പൊട്ടിത്തെറിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലയെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ പ്രതികരിച്ചത് വികാരവിക്ഷോഭത്തോടെ. സി.പി.എം. നേതൃത്വത്തിനെതിരെ ക്ഷോഭത്തോടെ പൊട്ടിത്തെറിച്ച അദ്ദേഹം കരഞ്ഞുകൊണ്ടാണ് ടൗണ്‍ഹാളില്‍ വെച്ച് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. താനടക്കമുള്ളവരെ എപ്പോള്‍ വേണമെങ്കിലും സി.പി.എമ്മിന് കൊല്ലാമെന്നും ചന്ദ്രശേഖരന്റെ കൊല ഇത്രയും പെട്ടെന്ന് നടപ്പാക്കുമെന്ന് കരുതിയില്ലെന്നും കുഞ്ഞനന്തന്‍നായര്‍ പറഞ്ഞു. 

കുലംകുത്തികളെ കുത്തിക്കുത്തി കൊല്ലുകയാണ് പിണറായി വിജയന്റെ നേതൃത്വമെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കാന്‍ പിണറായിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ക്വട്ടേഷന്‍ സംഘത്തെ വെച്ച് കൊന്നൊടുക്കി വിപ്ലവം നടപ്പാക്കാമെന്ന് കരുതുന്നവരോട് ഓഞ്ചിയത്തെയും മറ്റിടങ്ങളിലേയും മനുഷ്യര്‍ പ്രതികാരം ചെയ്യുമെന്നും ഇത് ആസൂത്രിതമായ കൊലയാണെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക