Image

പറമ്പില്‍ കുടുംബമേള വര്‍ണ്ണാഭമായി നടത്തി

സാബു ചൂണ്ടക്കാട്ടില്‍ Published on 07 May, 2012
പറമ്പില്‍ കുടുംബമേള വര്‍ണ്ണാഭമായി നടത്തി
വൂസ്‌റ്റര്‍: ആട്ടവും പാട്ടും വിശേഷങ്ങള്‍ പങ്കുവച്ചു യുകെയിലെ പറമ്പില്‍ കുടുംബക്കാര്‍ ഒത്തുകൂടിയപ്പോള്‍ യുവജന പങ്കാളിത്തം കൊണ്ടും സംഘാടക മികവിലും പുത്തന്‍ ചരിത്രമായി. കഴിഞ്ഞ ദിവസം വൂസ്‌റ്ററില്‍ ചേര്‍ന്ന പറമ്പില്‍ കുടുംബസംഗമം ഫാ. ജോമോന്‍ തൊമ്മാനയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ്‌ ബെന്നി പടിഞ്ഞാറേക്കുറ്റ്‌ അധ്യക്ഷത വഹിച്ചു. കുടുംബത്തില്‍ നിന്ന്‌ മണ്‍മറഞ്ഞ പൂര്‍വികര്‍ക്കായി ഫാ. ജോമോന്‍ തൊമ്മാനയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. തുടര്‍ന്ന്‌ ഫാ. ജോമോന്‍ ആശംസകള്‍ അര്‍പ്പിച്ചു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും മല്‍സരങ്ങളും നടന്നു. ജയ്‌സണ്‍ പറമ്പില്‍ സ്വാഗതവും സജി പുല്ലുകാലായില്‍ നന്ദിയും രേഖപ്പെടുത്തി. മുടിയൂര്‍ക്കര, മാന്‍വെട്ടം സ്‌ഥലങ്ങളില്‍ നിന്നും യുകെയിലേക്ക്‌ കുടിയേറിയ എഴുപതോളം കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തി. ജോമോന്‍ കൊടികുത്തിയേല്‍, സോണി പറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. അടുത്തവര്‍ഷം വീണ്ടും കണ്ടുമുട്ടാമെന്ന്‌ തീരുമാനിച്ച്‌ പരിപാടികള്‍ സമാപിച്ചു.
പറമ്പില്‍ കുടുംബമേള വര്‍ണ്ണാഭമായി നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക