Image

ബി.എം.ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്ററിലെ മലയാളി നഴ്‌സുമാര്‍ പണിമുടക്കില്‍

Published on 07 May, 2012
ബി.എം.ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്ററിലെ മലയാളി നഴ്‌സുമാര്‍ പണിമുടക്കില്‍
കൊല്‍ക്കത്ത: തിങ്കളാഴ്ച മുതല്‍ കൊല്‍ക്കത്തയിലെ ബി.എം.ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്റര് നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. നാല് ദിവസം മുമ്പാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്. ജീവനക്കാരെക്കൊണ്ട് നിശ്ചിത സമയം കഴിഞ്ഞും പണിയെടുക്കാന്‍ നിര്‍ബന്ധിക്കുകയും അധികസമയം പണിയെടുക്കുന്നതിനു ഓവര്‍ ടൈം അലവന്‍സ് കൊടുക്കാതിരിക്കുകയുമാണ് മാനേജ്മന്റ് ചെയ്യുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ് മാനേജ്മന്റ്. മനുഷ്യത്വരഹിതമായ പെരുമാറ്റം, തുച്ഛമായ ശമ്പളം, മോശപ്പെട്ട സേവനവേതന വ്യവസ്ഥകള്‍ എന്നിവക്കെതിരെ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചിട്ടുള്ളത്.

ഒരാഴ്ച മുമ്പാണ് ജോബിഷ് എന്ന ജീവനക്കാരനെ പിരിച്ചുവിടുമെന്ന് മാനേജ്മന്റ് ഭീഷണിപ്പെടുത്തിയത്. സാധാരണ സമയത്തില്‍ കൂടുതല്‍ പണിയെടുക്കാന്‍ ആവശ്യപ്പെട്ടതിനെതിരെ ശബ്ദമുയര്‍ത്തിതിനായിരുന്നു ജോബിഷിനെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയത്. പണിമുടക്ക് ആസ്പത്രി അധികൃതരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

കൂടാതെ അഖിലേന്ത്യാടിസ്ഥാനത്തില്‍ നഴ്‌സിങ് ജീവനക്കാര്‍ ലോക നേഴ്‌സ് ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സംസ്ഥാന തലസ്ഥാനങ്ങളിലെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് കൊല്‍ക്കത്തയിലും സംഘടിപ്പിക്കാനാണ് വിവിധ ആസ്പത്രികളിലെ നഴ്‌സുമാര്‍ തീരുമാനിച്ചിട്ടുള്ളത്. കൃത്യമായ സേവന വേതന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ രൂപവത്കരിക്കാനും സ്വകാര്യ ആസ്പത്രി അധികൃതരെക്കൊണ്ട് അവ നടപ്പാക്കാന്‍ നിര്‍ബന്ധിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് എന്ന് കൊല്‍ക്കത്ത മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സി.എം.ആര്‍.ഐ) നഴ്‌സിങ് ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തകന്‍ അനൂപ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക