Image

ചന്ദ്രശേഖരന്‍ വധം: സിപിഎമ്മിനെ സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ലെന്ന് കെ.ഇ.ഇസ്മയില്‍

Published on 07 May, 2012
ചന്ദ്രശേഖരന്‍ വധം: സിപിഎമ്മിനെ സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ലെന്ന് കെ.ഇ.ഇസ്മയില്‍
കോഴിക്കോട്: റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ സിപിഎമ്മിനെ സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ലെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. ചന്ദ്രശേഖരന് സിപിഎമ്മില്‍ നിന്നും നിരവധി തവണ വധഭീഷണിയുണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്‌ടെത്തണം. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്റേതുള്‍പ്പടെ ഏതെങ്കിലും ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ടാല്‍ അവരെ ശിക്ഷിക്കണമെന്നും കെ.ഇ.ഇസ്മയില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക