Image

എസ്‌എസ്‌എല്‍സി വിദ്യാര്‍ഥി സ്‌കൂള്‍ വളപ്പില്‍ കഴുത്തറത്ത്‌ കൊല്ലപ്പെട്ടു

Published on 07 May, 2012
എസ്‌എസ്‌എല്‍സി വിദ്യാര്‍ഥി സ്‌കൂള്‍ വളപ്പില്‍ കഴുത്തറത്ത്‌ കൊല്ലപ്പെട്ടു
തിരുവല്ല: എസ്‌എസ്‌എല്‍സി വിദ്യാര്‍ഥി സ്‌കൂള്‍മുറ്റത്ത്‌ കഴുത്തറുത്ത്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ല പെരിങ്ങര നമ്മനാശേരിയില്‍ മന്നത്ത്‌ പറമ്പില്‍ പൊന്നച്ചന്റെ മകന്‍ ലിജിന്‍ മാത്യു (14)വിനെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മുട്ടാര്‍ സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഈ സ്‌കൂളിലെ എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥിയായിരുന്നു ലിജന്‍.

തല കല്ലിന്‌ ഇടിച്ച്‌ തകര്‍ത്ത നിലയിലാണ്‌ കണ്ടെത്തിയത്‌. സംഭവത്തെ തുടര്‍ന്ന്‌ ലിജിന്റെ സ്‌കൂളിലെ ഒരു കൂട്ടുകാരനെ കാണാതായി. കുട്ടിക്കുവേണ്ടി പോലീസ്‌ തെരച്ചില്‍ ആരംഭിച്ചു.

ഇന്നലെ ക്ലാസ്‌ ആരംഭിച്ചപ്പോള്‍ രാവിലെ വീട്ടില്‍ നിന്നു വിദ്യാലയത്തിലേക്ക്‌ വന്നതാണ്‌ ലിജിനെന്ന്‌ മാതാപിതാക്കള്‍ പറഞ്ഞു. രാവിലെ 11.30 വരെയായിരുന്നു ക്ലാസ്‌. ക്ലാസ്‌ കഴിഞ്ഞ്‌ വൈകിട്ടും വീട്ടില്‍ തിരിച്ചെത്താതെ വന്നപ്പോള്‍ ബന്ധുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. സ്‌കൂളിന്‌ സമീപത്തെ ആറിനക്കരെയാണ്‌ ലിജിന്റെ വീട്‌. ലിജിനെ കാണാതെ വന്നതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ സ്‌കൂളിലെ ജീവനക്കാരന്റെ സഹായത്തോടെ സ്‌കൂളിലും പരിസരത്തും തിരച്ചില്‍ നടത്തിയപ്പോഴാണ്‌ കെട്ടിടത്തന്റെ പിന്‍ഭാഗത്ത്‌ തെക്കേ മൂലയിലായി ആരുടെയും ശ്രദ്ധ പതിയാത്ത സ്‌ഥലത്ത്‌ മൃദേഹം കണ്ടെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക