Image

സിനിമ-സീരിയല്‍ നടി ആര്‍ രാജകുമാരി നിര്യാതയായി

Published on 07 May, 2012
സിനിമ-സീരിയല്‍ നടി ആര്‍ രാജകുമാരി നിര്യാതയായി
തിരുവനന്തപുരം: സിനിമാ-സീരിയല്‍ താരവും നാടക നടിയും ആകാശവാണിയിലെ അനൗണ്‍സറുമായിരുന്ന തിരുമല ഇലിപ്പോട്‌ ശ്രീ ശിവപങ്കജത്തില്‍ ആര്‍. രാജകുമാരി(71) നിര്യാതയായി.

ഇന്നലെ ഉച്ചയ്‌ക്കു ശേഷം മൂന്നരയ്‌ക്കു വസതിയിലായിരുന്നു അന്ത്യം. ദസംസ്‌കാരം ഇന്നുച്ചയ്‌ക്ക്‌ ഒന്നിന്‌ തൈക്കാട്‌ ശാന്തികവാടത്തില്‍. ഉമ്മ എന്ന ചിത്രത്തില്‍ കെ.പി. ഉമ്മറിന്റെ നായികയായാണു സിനിമാ രംഗത്തെത്തിയത്‌. ചെമ്മീനില്‍ കൊട്ടാരക്കരയുടെ രണ്ടാം ഭാര്യ താത്തിക്കുഞ്ഞിന്റെ വേഷം ചെയ്‌തു ശ്രദ്ധേയയായി. ചാണക്യന്‍, അഹം, ആയിരപ്പറ തുടങ്ങി അനവധി സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്‌. കെപിഎസിയുടെ നാടകങ്ങളിലും അനവധി സീരിയലുകളിലും മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു.

ദൂരദര്‍ശന്‍ മുന്‍ അസി. സ്‌റ്റേഷന്‍ ഡയറക്‌ടര്‍ എസ്‌. വേണുവിന്റെ ഭാര്യയും ഡബ്ബിംങ്‌ ആര്‍ട്ടിസ്‌റ്റ്‌ മീന നെവിലിന്റെ മാതാവുമാണ്‌. മറ്റുമക്കള്‍ : ജി.ആര്‍. മനോജ്‌(ബിസിനസ്‌), നയന, ശരണ്‍(സിനി ആര്‍ട്ടിസ്‌റ്റ്‌). മരുമക്കള്‍: അഡ്വ. നെവില്‍ ലോപ്പസ്‌, ആനന്ദവല്ലി (ഡിജിഎം, ഐഡിബിഐ ബാങ്ക്‌), ഷിബു ടെഡി, സുജ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക