Image

അല്‍ ജസീറ റിപ്പോര്‍ട്ടറെ ചൈന പുറത്താക്കി

Published on 07 May, 2012
അല്‍ ജസീറ റിപ്പോര്‍ട്ടറെ ചൈന പുറത്താക്കി
ബെയ്ജിംഗ്: അല്‍ ജസീറ ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടറെ ചൈന രാജ്യത്തു നിന്നു പുറത്താക്കി. ഇതേത്തുടര്‍ന്ന് ബെയ്ജിംഗിലെ ചാനലിന്റെ ബ്യൂറോ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് അല്‍ ജസീറ അധികൃതര്‍ അറിയിച്ചു. അല്‍ ജസീറയുടെ ബെയ്ജിംഗ് റിപ്പോര്‍ട്ടര്‍ മെലീസ ചാനിനെയാണ് പുറത്താക്കിയത്. മെലീസയുടെ വീസയും ജോലിയില്‍ തുടരാനുള്ള സര്‍ക്കാരിന്റെ യോഗ്യതാകരാറും പുതുക്കിനല്‍കാന്‍ ചൈന തയാറായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഒരു വിദേശ മാധ്യമപ്രതിനിധിയെ ചൈന പുറത്താക്കുന്നത്. അതേസമയം, മെലീസയെ ബെയ്ജിംഗില്‍ തുടരാന്‍ അനുവദിക്കണമെന്ന് ചൈനയോടു അഭ്യര്‍ഥിച്ചിട്ടുണ്‌ടെന്ന് അല്‍ ജസീറ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ചാനിനു പകരം മറ്റൊരു റിപ്പോര്‍ട്ടറെ ബെയ്ജിംഗില്‍ നിയമിക്കുന്നതിനും ചൈന വിസമ്മതിച്ചു. 2007ലാണ് ചൈനയില്‍ അല്‍ ജസീറ പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തെ വിദേശ മാധ്യമങ്ങളെ വിരട്ടിനിര്‍ത്താനുള്ള ചൈനയുടെ തന്ത്രമാണ് മെലീസയ്‌ക്കെതിരെയുള്ള നടപടിയെന്ന് അല്‍ ജസീറ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക