Image

ഒഞ്ചിയം സന്ദര്‍ശനം: ഇടത് എംഎല്‍എമാരുടെ സംഘത്തില്‍ നിന്ന് പി.ടി.എ റഹീം പിന്‍മാറി

Published on 07 May, 2012
ഒഞ്ചിയം സന്ദര്‍ശനം:  ഇടത് എംഎല്‍എമാരുടെ സംഘത്തില്‍ നിന്ന് പി.ടി.എ റഹീം പിന്‍മാറി

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ മേഖലകള്‍ സന്ദര്‍ശിക്കുന്ന ഇടത് എംഎല്‍എമാരുടെ സംഘത്തില്‍ നിന്ന് ഐഎന്‍എല്‍ എംഎല്‍എ പി.ടി.എ. റഹീം പിന്‍മാറി. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് പിന്‍മാറിയതെന്നും താന്‍ തിരുവനന്തപുരത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ സിപിഐ എംഎല്‍എ ഇ.കെ. വിജയനും പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പി.ടി.എ. റഹീമും പിന്‍മാറിയിരിക്കുന്നത്. എളമരം കരീമിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ സംഘര്‍ഷമുണ്ടായ മേഖലകള്‍ സന്ദര്‍ശിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക