Image

വാളയാറില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്

Published on 07 May, 2012
വാളയാറില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്
പാലക്കാട്: കോയമ്പത്തൂര്‍-പാലക്കാട് ദേശീയപാതയില്‍ വാളയാറിനടുത്ത് അട്ടപ്പള്ളത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടവരെ ഹൈവേ പോലീസ് ജില്ലാ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ നാലുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു. ഇന്നുപുലര്‍ച്ചെ രണ്േടാടെയാണ് അപകടം. ബാംഗളൂരില്‍നിന്നും പാലക്കാട് ഭാഗത്തേക്കു വരികയായിരുന്ന ബസും ഹരിയാന രജിസ്ട്രേഷനുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍വശം തകര്‍ന്നു. റോഡരികില്‍ നിര്‍ത്തിയിട്ട ലോറി മുന്നോട്ടു എടുക്കുന്നതിനിടയില്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെയും ക്ളീനറെയും ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാന്‍ സാധിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവര്‍ ജയരാജിന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ബസ് കണ്ടക്ടര്‍ വിബി, തൃശൂര്‍ കുന്ദംകുളം സ്വദേശികളായ അഷ്റഫ്, ഹുസൈന്‍, മുസ്തഫ, ജാസ്മിന്‍, മണ്ണാര്‍ക്കാട് സ്വദേശി സഹദേവന്‍, സേലം സ്വദേശി പ്രകാശ് എന്നിവരടക്കം പതിനാലോളം പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക