Image

ജനനതീയതി വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കരസേനാ മേധാവി

Published on 08 May, 2012
ജനനതീയതി വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കരസേനാ മേധാവി
തിരുവനന്തപുരം: ജനനതീയതി വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജനറല്‍ വി.കെ. സിംഗ്. പ്രായവിവാദം സംബന്ധിച്ച് ഇപ്പോള്‍ എന്തു തോന്നുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് ഏത് മേഖലയിലും ഉള്ളതുപോലെ പ്രതിരോധമേഖലയിലും അഴിമതിയുണ്‌ടെന്നും എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്നും വി.കെ. സിംഗ് പറഞ്ഞു. ആയുധ ഇടപാടുകളില്‍ ഇടനിലക്കാരെ പൂര്‍ണമായി നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക