Image

വൈദ്യുതി നവീകരണം: കരാര്‍ റദ്ദാക്കിയ നടപടി ഹൈക്കോടതി അസാധുവാക്കി

Published on 08 May, 2012
വൈദ്യുതി നവീകരണം: കരാര്‍ റദ്ദാക്കിയ നടപടി ഹൈക്കോടതി അസാധുവാക്കി
കൊച്ചി: വൈദ്യുതി നവീകരണത്തിനായി കൊറിയന്‍ കമ്പനിയുമായി ഒപ്പിട്ട കരാര്‍ റദ്ദാക്കിയ നടപടി ഹൈക്കോടതി അസാധുവാക്കി. നിയമാനുസൃതമല്ല കരാര്‍ റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കൊറിയന്‍ കമ്പനിയുടെ വിശദീകരണം തേടാതെയാണ് കരാര്‍ റദ്ദാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കരാര്‍ റദ്ദാക്കിയ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. കൊറിയന്‍ കമ്പനിയായ കൊറിയ ഇലക്ട്രിക് പവര്‍ ഡേറ്റാ നെറ്റ്‌വര്‍ക്ക് കമ്പനിയുമായിട്ടായിരുന്നു കെഎസ്ഇബി കരാര്‍ ഒപ്പിട്ടിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക