Image

ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ ആര്‍എംപി നേതൃത്വത്തിലേക്ക്‌

Published on 08 May, 2012
ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ ആര്‍എംപി നേതൃത്വത്തിലേക്ക്‌
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ഭാര്യ രമയെ രംഗത്തിറക്കാന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. രമയെ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാന്‍ തീരുമാനിച്ചതായി ആര്‍എംപി നേതാവ് വേണു വ്യക്തമാക്കി.

രാഷ്ട്രീയ പാരമ്പര്യമുള്ള രമ, എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഇവര്‍ ഇപ്പോള്‍ വടകര റൂറല്‍ ബാങ്ക് ജീവനക്കാരിയാണ്. ഭര്‍ത്താവിന്റെ മരണത്തിലും കരുത്തുചോരാതെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കടുത്തഭാഷയില്‍ പ്രതികരിക്കാന്‍ തയ്യാറായ രമയെ പോലുള്ളവരാണ് തങ്ങളുടെ പാര്‍ട്ടിയുടെ കരുത്തെന്നും റവലൂഷണറി നേതാക്കള്‍ പറയുന്നു

ഭര്‍ത്താവിന്റെ മരണത്തില്‍ സിപിഎമ്മിന്റെ ഗൂഡാലോചനയുണെ്ടന്ന് രമയും ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ആര്‍എംപിയുടെ നേതൃത്വത്തിലും സമൂലമായ അഴിച്ചുപണി ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇതിനുശേഷമാകും രമയുടെ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ സംബന്ധിച്ചും മറ്റും തീരുമാനമെടുക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക