Image

പത്തുവര്‍ഷം കൊണ്ട് ഹജ്ജ് സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി

Published on 08 May, 2012
പത്തുവര്‍ഷം കൊണ്ട് ഹജ്ജ് സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി
ന്യൂദല്‍ഹി: സര്‍ക്കാറിന്‍െറ ഹജ്ജ് നയം പൊളിച്ചെഴുതി സൂപ്രീം കോടതി ഉത്തരവ്. പത്തുവര്‍ഷം കൊണ്ട് ഹജ്ജ് സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍െറതാണ് വിധി.
പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘത്തിലെ അംഗസംഖ്യ രണ്ടായി കുറക്കുക, ഒരിക്കല്‍ സൗഹൃദ സംഘത്തില്‍ അംഗമായവര്‍ തുടര്‍ന്നും ഈ ആനുകൂല്യം പറ്റാതിരിക്കുക, തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വച്ചു. സ്വകാര്യ ഹജ്ജ് ക്വാട്ട വീതം വക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം കോടതി അംഗീകരിച്ചു.
കോടതി നിര്‍ദേശത്തെ മജ്ലിസുല്‍ ഇത്തിഹാദൂല്‍ മുസ്ലിമിന്‍ ഉള്‍പ്പെടെ നിരവധി മുസ്ലിം സംഘടനകള്‍ സ്വാഗതം ചെയ്തു. സബ്സിഡി ഇനത്തില്‍ ചെലവഴിച്ചിരുന്ന തുക സമുദായത്തിന്‍െറ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
നിലവില്‍ പ്രതിവര്‍ഷം ഒന്നേ കാല്‍ ലക്ഷം പേര്‍ക്കാണ് സര്‍ക്കാറിന്‍െറ ഹജ്ജ് ആനുകൂല്യം ലഭിക്കുന്നത്. ഇതിനായി കേന്ദ്രം ചെലവഴിക്കുന്നത് ഏതാണ്ട് 600 കോടി രൂപയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക