Image

സമരം: എയര്‍ ഇന്ത്യ പത്ത്‌ പൈലറ്റുമാരെ പുറത്താക്കി

Published on 08 May, 2012
സമരം: എയര്‍ ഇന്ത്യ പത്ത്‌ പൈലറ്റുമാരെ പുറത്താക്കി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യന്‍ പൈലറ്റുമാര്‍ നടത്തിവരുന്ന സമരത്തില്‍ പങ്കെടുത്ത പത്ത്‌ പൈലറ്റുമാരെ അധികൃതര്‍ പുറത്താക്കി. പൈലറ്റ്‌ ഗില്‍ഡിന്റെ അംഗീകാരവും റദ്ദാക്കി. വൈകിട്ട്‌ ആറ്‌ മണിക്കുള്ളില്‍ ജോലിക്ക്‌ ഹാജരായില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്‌ടാകുമെന്ന്‌ അന്ത്യശാസനവും നല്‍കി.

തിങ്കളാഴ്‌ച അര്‍ദ്ധരാത്രി മുതലാണ്‌ പൈലറ്റുമാര്‍ സമരം ആരംഭിച്ചത്‌. സമരത്തിന്റെ ഫലമായി അഞ്ച്‌ അന്താരാഷ്‌ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ റദ്ദാക്കേണ്‌ടി വന്നിരുന്നു. സമരം നിയമവിരുദ്ധമാണെന്നും മുന്‍കൂര്‍ നോട്ടീസ്‌ നല്‍കിയില്ലെന്നും വ്യോമയാനമന്ത്രി അജിത്‌ സിംഗ്‌ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക