Image

ജര്‍മനി ഇന്റര്‍നെറ്റ്‌ തീവ്രവാദത്തോടു പടവെട്ടുന്നു

Published on 08 May, 2012
ജര്‍മനി ഇന്റര്‍നെറ്റ്‌ തീവ്രവാദത്തോടു പടവെട്ടുന്നു
ബര്‍ലിന്‍: ലോകത്തെ കൈകുമ്പിളില്‍ ഒതുക്കാവുന്ന ഇന്റര്‍നെറ്റ്‌ ലോകം തീവ്രവാദത്തിന്റെയും ഭീകരവാദങ്ങളുടെയും കേന്ദ്രമാകുന്നു. തീവ്രവാദികള്‍ക്കു ഭീകരാക്രമണപദ്ധതി തയാറാക്കുന്നതിനും സുരക്ഷിതമായ താവളമൊരുക്കുന്നതിനും ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ ലോകത്തിനു തീരാതലവേദനയാകുകയാണ്‌. ഇന്റര്‍നെറ്റ്‌ തീവ്രവാദം ഉത്മൂലനം ചെയ്യുന്നതിനു രാജ്യന്തരതലത്തില്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന്‌ ജര്‍മന്‍ വിദേശകാര്യമന്ത്രി ജ്യൂഡോ വെസ്റ്റര്‍വില്ലി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദ ആശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനും ഭീകരസംഘടനകളിലേയ്‌ക്കു റിക്രൂട്ട്‌മെന്റിനും ഇന്റര്‍നെറ്റ്‌ ദുരുപയോഗം ചെയ്യപ്പെടുന്നുണെ്‌ടന്ന്‌ വിവിധ രാജ്യങ്ങളുടെ സുരക്ഷാ ഏജന്‍സികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളതാണ്‌. ഇത്തരത്തില്‍ വര്‍ഷങ്ങളോളം ആരുടേയും ശ്രദ്ധയില്‍പെടാതെ ഭീകരവാദികള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച സംഭവം അദ്ദേഹം ചൂണ്‌ടിക്കാട്ടി.

കഴിഞ്ഞവര്‍ഷം ജര്‍മനിയില്‍ എട്ടു പേരെ കൊലപ്പെടുത്തിയ നിയോ നാസി സംഭവം മറനീക്കിയതു രക്ഷാസമിതിയുടെ ശ്രദ്ധയില്‍പെടുത്തി. ഇന്റര്‍നെറ്റ്‌ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന്‌ മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഭരണഘടനാ സ്വാതന്ത്ര്യം ഹനിക്കാതെ ഫലപ്രദമായ നടപടികള്‍ കണെ്‌ടത്തണമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, യുഎസ്‌, ബ്രിട്ടന്‍, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങള്‍ അടക്കമുള്ള 15 രാഷ്ട്രങ്ങളുടെ പിന്തുണ തേടാന്‍ രക്ഷാസമിതിയോടു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടു.

അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും ഭീകരവാദ റിക്രൂട്ട്‌മെന്റ്‌ ലക്ഷ്യമിട്ട്‌ അല്‍ ക്വയ്‌ദ അടുത്തിടെ ഓണ്‍ലൈന്‍ പത്രം തന്നെ തുടങ്ങിയിരുന്നു. ഇത്തരത്തില്‍ നിരവധി സൈറ്റുകളും സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റ്‌ പേജുകളും ഫോറങ്ങളും പ്രവര്‍ത്തിക്കുന്നുണ്‌ട്‌. ഇത്തരം സേവനങ്ങള്‍ ഉപയോഗിച്ച്‌ തീവ്രവാദ ആശയങ്ങളും റിക്രൂട്ടിംഗ്‌ നടത്തുന്നു എന്നാണ്‌ ഇസ്രായേല്‍ ഇന്റര്‍നെറ്റ്‌ സുരക്ഷാ ഏജസി ചീഫ്‌ ഷിന്‍ ബെറ്റ്‌ പറയുന്നത്‌. ഇനിയുള്ള കാലം തീവ്രവാദികളുടെ പ്രധാന ആക്രമണ മാധ്യമം ഇന്റര്‍നെറ്റായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക