Image

ജര്‍മന്‍ മലയാളി ജോണ്‍ കന്യാക്കോണിന്‌ ജനസേവാ അവാര്‍ഡ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 08 May, 2012
ജര്‍മന്‍ മലയാളി ജോണ്‍ കന്യാക്കോണിന്‌ ജനസേവാ അവാര്‍ഡ്‌
കോട്ടയം: പുതുപ്പള്ളി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ജനസേവാ അവാര്‍ഡ്‌, കേരള ഹില്‍ഫേബാഡന്‍ വ്യൂര്‍ട്ടന്‍ബര്‍ഗ്‌ എന്ന ജീവകാരുണ്യ സംഘടനയുടെ പ്രസിഡന്റും സ്ഥാപകനുമായ ജോണ്‍ കന്യാക്കോണിനു സമ്മാനിച്ചു.

കോട്ടയം പേള്‍ റീജന്‍സി ഹോട്ടലില്‍ നടന്ന എംഎസ്‌എം ഇന്‍സ്റ്റലേഷന്‍ ചടങ്ങില്‍ സംസ്ഥാന ആ?്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പുരസ്‌കാര ദാനം നിര്‍വഹിച്ചു. കേരളത്തിലെ സാധുക്കളും നിരാശ്രയരുമായ കുടുംബങ്ങളുടെയും കുട്ടികളുടെയും സംരക്ഷണം ഏറ്റെടുത്ത്‌, കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ സൗകര്യം നല്‍കി, ഭാവിയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്‌തരാക്കുകയാണ്‌ സംഘടയുടെ ലക്ഷ്യം.

14 വര്‍ഷം തികയുന്ന ഈ സംഘടന ഇപ്പോള്‍ സംസ്ഥാനത്തുടനീളം സാധുക്കളായ 225-ലേറെ കുടുംബങ്ങളുടെ ചുമതല വഹിക്കുന്നു. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു ഐടിസി, ഒരു പാരാമെഡിക്കല്‍ ട്രെയ്‌നിങ്‌ സെന്റര്‍, രണ്‌ടു തയ്യല്‍ സ്‌കൂളുകള്‍, സാധുക്കളായ രോഗികള്‍ക്കു വേണ്‌ടി രണ്‌ടു മെഡിക്കല്‍ സെന്ററുകള്‍, ഒരു പാലിയേറ്റിവ്‌ കെയര്‍ യൂണിറ്റ്‌ എന്നിവ നടത്തുന്നുണ്‌ട്‌.
ജര്‍മന്‍ മലയാളി ജോണ്‍ കന്യാക്കോണിന്‌ ജനസേവാ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക