Image

കുലംകുത്തിഎന്നും കുലംകുത്തി തന്നെ: പിണറായി വിജയന്‍

Published on 08 May, 2012
കുലംകുത്തിഎന്നും കുലംകുത്തി തന്നെ: പിണറായി വിജയന്‍
തൃശൂര്‍: എല്‍.ഡി.എഫിലോ സി.പി.എമ്മിനുള്ളിലോ ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴിക്കോട് ജില്ലാ സെക്രട്ടറിയെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏത് സന്ദര്‍ഭത്തില്‍ എങ്ങനെയാണ് ചോദ്യം ചോദിച്ചതെന്ന കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു.
തൃശൂര്‍ പ്രസ് ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ കുലംകുത്തികളെന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തിന് പിണറായി ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. കുലംകുത്തിഎന്നും കുലംകുത്തി തന്നെ. കുടുംബ്ധിന് എതിരെ നിലപാട് സ്വീകരിക്കുന്നവരെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. അതേസമയം, ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരാളെക്കുറിച്ച്, മുമ്പ് ഒരവസരത്തില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെടുത്തി ചോദിക്കുന്നത് സങ്കുചിത മനഃസ്ഥിതിയാണ് -അദ്ദേഹം പറഞ്ഞു.
സി.പി.എം ഒറ്റപ്പെട്ടുവെന്ന പ്രചാരണം ശരിയല്ലെന്നും തങ്ങള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച വിശദീകരണം പൂര്‍ണമായി സമൂഹം സ്വീകരിച്ചെന്നും പിണറായി അവകാശപ്പെട്ടു. ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ച വി.എസിന്റെ നിലപാട് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതിന്റെ വിശദീകരണം അദ്ദേഹത്തോട് തിരക്കണമെന്നായിരുന്നു മറുപടി. സി.പി.ഐ നേതാക്കള്‍ നല്‍കിയ പ്രസ്താവനകളില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളില്ല.
ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്ന വിഷയത്തില്‍ പ്രായോഗികമായ നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക