Image

കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം

Published on 08 May, 2012
കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. വാഹനഗതാഗതം കാര്യമായി തടസപ്പെട്ടിട്ടില്ല. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ കടകള്‍ പലതും അടഞ്ഞുകിടക്കുകയാണ്.

ദീര്‍ഘദൂര സര്‍വീസുകള്‍ തടസപ്പെടാതിരിക്കാനായി ദേശീയ പാതയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക