Image

സാങ്കേതിക തകരാര്‍ :നെടുമ്പാശേരിയില്‍ നിന്നുള്ള കുവൈറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നു

Published on 09 May, 2012
സാങ്കേതിക തകരാര്‍ :നെടുമ്പാശേരിയില്‍ നിന്നുള്ള കുവൈറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നു
കൊച്ചി: സാങ്കേതിക തകരാര്‍ മൂലം നെടുമ്പാശേരിയില്‍ നിന്നും കുവൈറ്റിലേക്കുള്ള കുവൈറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നു. പറന്നുയരുന്നതിന് വേണ്ടി ടേക്ക് ഓഫ് പോയിന്റിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് യാത്രക്കാരെ ഇറക്കി ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. തകരാര്‍ പരിഹരിക്കാനായി എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

യാത്രക്കാരില്‍ പലരുടെയും വിസ കാലാവധി ഇന്ന് അവസാനിക്കുന്നതാണ്. അതുകൊണ്ടുതന്നെ വിമാനം വൈകുന്നതില്‍ യാത്രക്കാരില്‍ നിന്ന് പ്രതിഷേധവുമുയരുന്നുണ്ട്. പലരും പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കമ്പനി നല്‍കാന്‍ തയാറായിട്ടില്ല. മറ്റൊരു ദിവസത്തേക്ക് ബുക്കിംഗ് നല്‍കാമെന്നും അല്ലെങ്കില്‍ തകരാര്‍ പരിഹരിച്ച ശേഷം യാത്ര തുടരാമെന്നുമാണ് കമ്പനി അധികൃതര്‍ നല്‍കുന്ന മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക