Image

ഇറ്റാലിയന്‍ നാവികരെ ജയിലില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

Published on 09 May, 2012
ഇറ്റാലിയന്‍ നാവികരെ ജയിലില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ പൂജപ്പുര ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ അവിടെ നിന്നും മാറ്റുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

 ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ഇറ്റാലിയന്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. നാവികര്‍ കുറ്റക്കാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ഇവര്‍ക്ക് ചില ഇളവുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാവികരെ സര്‍ക്കാര്‍ ഗസ്റ് ഹൌസിലേക്കോ വെല്ലിംഗ്ടണ്‍ ഐലന്റിലെ സിഐഎസ്എഫ് ഗസ്റ് ഹൌസിലേക്കോ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയില്‍ ഐജിക്കോ ഡിജിപിക്കോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് കൊല്ലം കോടതി വ്യക്തമാക്കിയിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേരളത്തിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും വ്യക്തമാക്കി.

തുടര്‍ന്നാണ് സുരക്ഷയൊരുക്കുന്നതിനും മറ്റുമായി നാലാഴ്ചത്തെ സമയം അനുവദിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കിയത്. കേസ് 26 ന് വീണ്ടും പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക