Image

വധഭീഷണി: എം.ആര്‍. മുരളിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി

Published on 09 May, 2012
 വധഭീഷണി: എം.ആര്‍. മുരളിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി
ഷൊര്‍ണൂര്‍: ആഭ്യന്തരമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനും വിമത സിപിഎം നേതാവുമായ എം.ആര്‍. മുരളിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മുരളിയുടെ ജീവനു ഭീഷണിയുണ്െടന്ന് രാഷ്ട്രദീപികയില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഗണ്‍മാനെ സുരക്ഷയ്ക്കായി നിയോഗിച്ചത്.

 ടി.പി. ചന്ദ്രശേഖരന്റെ വധത്തിനു മുമ്പും മുരളിക്കുനേരെ വധഭീഷണി ഉയര്‍ന്നിരുന്നു. വിദേശങ്ങളില്‍നിന്നുപോലും മുരളിയെ വധിക്കുമെന്ന ഫോണ്‍ കോളുകള്‍ വന്നിരുന്നു. മൂന്നുതവണ വധശ്രമവും നടന്നു. കൂനത്തറയിലും കുളപ്പുള്ളിയിലും വാണിയംകുളത്തും സിപിഎം ഭരണകാലത്ത് നടന്ന വധശ്രമങ്ങളില്‍നിന്നും തലനാരിഴയ്ക്കാണ് മുരളി രക്ഷപ്പെട്ടത്. ഇതുസംബന്ധിച്ച കേസുകള്‍ ഒറ്റപ്പാലം കോടതിയില്‍ നിലവിലുണ്ട്. മുരളിയുടെ ജീവനുനേരെ ഭീഷണി ഉയരുന്ന വിവരം ദീപിക രണ്ടുദിവസങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ട് ഇടപെട്ടാണ് മുരളിക്ക് സുരക്ഷ ഒരുക്കാന്‍ ഉത്തരവുനല്കിയത്.

സുരക്ഷയുടെ ഭാഗമായി ഇനി മുതല്‍ മുരളിയുടെ യാത്രാവിവരങ്ങള്‍ പോലീസ് ശേഖരിക്കും. പോലീസ് അറിവോടെ മാത്രമേ ദൂരയാത്രകള്‍ സാധ്യമാകൂ. മുരളിക്കുനേരെ വധഭീഷണി ഉണ്െടന്ന് ഇന്റലിജന്‍സ് വിഭാഗം ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്കിയിട്ടുണ്ട്. സുരക്ഷയ്ക്ക് മഫ്തിയിലാണ് പോലീസിനെ നിയോഗിച്ചിരിക്കുന്നതെന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി കെ.എം. ആന്റണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക