കോട്ടയം: കേരളത്തില്‍ നിന്നുള്ള രാജ്യസഭാസീറ്റില്‍ കേരളാ കോണ്‍ഗ്രസ് (എം)- ന് ഉള്ള രാജ്യസഭാസീറ്റിലേക്ക് പരിഗണിച്ചു വന്നിരുന്ന പ്രവാസി മലയാളി വര്‍ക്കി ഏബ്രഹാം മുഴുവന്‍ സമയം കേരള രാഷ്ട്രീയത്തില്‍
പ്രവര്‍ത്തിയ്ക്കുവാന്‍ സമയക്കുറവുള്ളതിനാല്‍ ഈ ചുമതല എടുക്കുവാന്‍
താല്പര്യം ഇല്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയെ അറിയിച്ചു.
ഇനിയും പരിഗണനയില്‍ ഉള്ളത് ജോയി ഏബ്രഹാമും, മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്ജും ആണ്. മെയ് 11ന് കൂടുന്ന പാര്‍ട്ടിയുടെ ഉന്നതധികാര
സമിതി അന്തിമ തീരുമാനം എടുക്കും എന്ന് അറിയുന്നു.