Image

ബ്രോങ്ക്‌സ് ദേവാലയത്തിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കലാപരിപാടികള്‍

ഷോളി കുമ്പിളുവേലി Published on 09 May, 2012
ബ്രോങ്ക്‌സ് ദേവാലയത്തിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കലാപരിപാടികള്‍
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ മാറ്റുകൂട്ടുവാന്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് കള്‍ച്ചറല്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ റോണി പള്ളിക്കാപ്പറമ്പില്‍ അറിയിച്ചു.

സെന്റ് തോമസ് ആര്‍ട്‌സ് ക്ലബ് അവതരിപ്പിക്കുന്ന ഹാസ്യനാടകം പ്രേക്ഷകര്‍ക്ക് വേറിട്ട ഒരനുഭവമായിരിക്കുമെന്ന് റോണി പറഞ്ഞു. ബ്രോങ്ക്‌സ് ഇടവക കൂടാതെ ന്യൂയോര്‍ക്കിലെ വിവിധ സിറോ മലബാര്‍ ഇടവകകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കും.

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ജൂണ്‍ 30ന് (ശനി) 3.30ന് ഭക്തിനിര്‍ഭരമായ ദിവ്യബലിയോടെ ആരംഭിക്കും. സെന്റ് തോമസ് നഗര്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ബ്രോങ്ക്‌സിലെ കര്‍ഡിനല്‍ സ്‌പെല്‍മാന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ന്യൂയോര്‍ക്ക് കര്‍ദിനാള്‍ മാര്‍ തിമോത്തി ഡോളന്‍, ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇതര, ക്രിസ്തീയ സഭകളിലെ ബിഷപ്പുമാര്‍ എന്നിവരുടെ അനുഗ്രഹീത സാന്നിധ്യം ചടങ്ങുകളില്‍ ഉണ്ടാകും.

സമ്മേളന വേദിയായ കര്‍ഡിനല്‍ സ്‌പെല്‍മാന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 1200 ആളുകള്‍ക്ക് ഇരിപ്പിടമുണ്ട്. അതുപോലെ എല്ലാവര്‍ക്കും വാഹനം പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണെ്ടന്ന് ഫെസിലിറ്റി കമ്മറ്റി ചെയര്‍മാന്‍ മത്തച്ചന്‍ പുതുപ്പള്ളി പറഞ്ഞു.

പത്താം വാര്‍ഷിക ആഘോഷങ്ങള്‍ അവിസ്മരണീയമാക്കുവാന്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി രക്ഷാധികാരിയും ജോസഫ് കാഞ്ഞമല ചെയര്‍മാനുമായി 101 അംഗ കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Photos:

റോണി പള്ളിക്കാപ്പറമ്പില്‍

മത്തച്ചന്‍ പുതുപ്പള്ളി

ബ്രോങ്ക്‌സ് ദേവാലയത്തിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കലാപരിപാടികള്‍ ബ്രോങ്ക്‌സ് ദേവാലയത്തിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കലാപരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക