Image

ജോസഫ് കിള്ളിയാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി

Published on 10 May, 2012
ജോസഫ് കിള്ളിയാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി
കൊളോണ്‍: ആഗോള മലയാളികളുടെ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി ജനറലായി ജോസഫ് കിള്ളിയാനെ ജനറല്‍ ബോഡിയ യോഗം ഐകകണ്‌ഠേന തെരഞ്ഞെടുത്തു. ജര്‍മനിയലെ കൊളോണില്‍ എട്ടാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന ജനറല്‍ബോഡി യോഗത്തില്‍ 39 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

1995മുതല്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സജീവ പ്രവര്‍ത്തകനായ കിള്ളിയാന്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടെ പ്രാദേശിക, മേഖലാ തലങ്ങളില്‍ സംഘടനയുടെ വിവിധ എക്‌സിക്യൂട്ടീവ് ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. ജര്‍മനിയിലും ലിത്വാനിയയിലും വ്യവസായങ്ങളുള്ള അദ്ദേഹം ഇപ്പോള്‍ കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കുട്ടനാട്ടിലെ ജനങ്ങള്‍ക്കായി ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കിള്ളിയാന്‍ അവതരിപ്പിച്ച ശുദ്ധജലപദ്ധതി ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനുപുറമെ മാലിന്യ നിര്‍മാര്‍ജനം സുരക്ഷിതമായ ഊര്‍ജ ഉപഭോഗം തുടങ്ങിയ പദ്ധതികള്‍വഴി ഗ്രാമങ്ങളെ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ജോസഫ് കിള്ളിയാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക