Image

ഭീകര പ്രവര്‍ത്തനത്തില്‍ സ്വിസ്‌ പൗരന്മാരുടെ സാന്നിധ്യമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌

ജേക്കബ്‌ മാളിയേക്കല്‍ Published on 10 May, 2012
ഭീകര പ്രവര്‍ത്തനത്തില്‍ സ്വിസ്‌ പൗരന്മാരുടെ സാന്നിധ്യമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌
സൂറിച്ച്‌: അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തില്‍ സ്വിസ്‌ പൗരന്മാരുടെ സാന്നിധ്യമെന്ന്‌ സ്വിസ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഗവണ്‍മെന്റ്‌ ഏജന്‍സിയായ ഫെഡറല്‍ ഇന്റലിജന്‍സ്‌ സര്‍വീസസ്‌ (FIS) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ സ്വിസ്‌ ജനതയില്‍ ഞെട്ടല്‍ ഉളവാക്കിയത്‌.

ജിഹാഹിദ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വിസ്‌ പൗരന്മാര്‍ പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, സോമാലിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്‌ പരമാര്‍ശിക്കുന്നു. നിരവധി അന്താരാഷ്ട്ര പ്രസ്ഥാനങ്ങളുടെ ആസ്ഥാനവും, ഡിപ്ലോമാറ്റിക്‌ ചര്‍ച്ചകളുടെ വേദിയും കൂടിയാണ്‌ പൊതുവേ സമാധാന രാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡ്‌. ഭീകര പ്രവര്‍ത്തനത്തിനെതിരെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഈ വര്‍ഷം തന്നെ പുതിയ നിയമം കൊണ്‌ട്‌ വരുമെന്ന്‌ പ്രതിരോധമന്ത്രി ഉലി മൌറര്‍ പറഞ്ഞു.
ഭീകര പ്രവര്‍ത്തനത്തില്‍ സ്വിസ്‌ പൗരന്മാരുടെ സാന്നിധ്യമെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക