Image

സൗദിയില്‍ മതിലിടിഞ്ഞു വീണു മലയാളി യുവാവ്‌ മരിച്ചു; രണ്‌ടുപേര്‍ക്ക്‌ പരിക്ക്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 10 May, 2012
സൗദിയില്‍ മതിലിടിഞ്ഞു വീണു മലയാളി യുവാവ്‌ മരിച്ചു; രണ്‌ടുപേര്‍ക്ക്‌ പരിക്ക്‌
റിയാദ്‌: സൗദി അറേബ്യയില്‍ ശക്‌തമായ കാറ്റില്‍ വര്‍ക്‌ ഷോപ്പിന്‍െറ മതിലിടിഞ്ഞു വീണു മലയാളി യുവാവ്‌ മരിച്ചു. രണ്‌ടുപേര്‍ക്ക്‌ പരിക്കേറ്റു. മലപ്പുറം അരീക്കോട്‌ കാവനൂര്‍ ഏലിയാപ്പറമ്പ്‌ സ്വദേശി പടത്തലക്കുന്നില്‍ മേക്കുളമ്പാട്ട്‌ സുമേഷ്‌ കുമാര്‍ (26) ആണ്‌ മരിച്ചത്‌.

സൗദി തലസ്ഥാനമായ റിയാദിന്‍െറ വിവിധ പ്രദേശങ്ങളില്‍ ബുധനാഴ്‌ച രാത്രി ശക്‌തമായ കാറ്റും മഴയുമുണ്‌ടായിരുന്നു. ഷിഫ സനയ്യയിലെ വര്‍ക്ക്‌ ഷോപ്പില്‍ ജോലി ചെയ്യുന്ന സുമേഷ്‌ വര്‍ക്‌ഷോപ്പിനകത്ത്‌ നിര്‍മിച്ച ചുമരിന്‌ സമീപം വാട്ടര്‍ കൂളറില്‍ നിന്നും വെള്ളമെടുത്തു കൊണ്‌ടിരിക്കെ കാറ്റില്‍പ്പെട്ട്‌ ചുമരിടിഞ്ഞ്‌ അതിനകത്ത്‌ കുടുങ്ങിപ്പോവുകയായിരുന്നു. സുമേഷ്‌ തത്‌ക്ഷണം മരിച്ചു. സുമേഷിനൊപ്പം അപകടത്തില്‍പ്പെട്ട കോയമ്പത്തൂര്‍ സ്വദേശി ഖാജ ഹുസൈന്‍, ആസാം സ്വദേശി മുബിത്‌ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അവിവാഹിതായ സുമേഷിന്‍െറ ഇളയച്ഛന്റെ മകന്‍ അനില്‍ അപകടമുണ്‌ടായ വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നുണ്‌ട്‌.

വര്‍ക്‌ഷോപ്പുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നതിനായി 24 മീറ്റര്‍ നീളത്തില്‍ ഒട്ടും സുരക്ഷിതമല്ലാതെ അശാസ്‌ത്രീയമായി നിര്‍മിച്ച സിമന്റ്‌ കട്ടകള്‍ കൊണ്‌ടുള്ള മതിലാണ്‌ കാറ്റില്‍ സുമേഷിന്‍െറ ശരീരത്തിലേക്ക്‌ മറിഞ്ഞു വീണതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. സുമേഷ്‌കുമാറിന്റെ മൃതദേഹം മന്‍ഫൂഹയിലെ അല്‍ ഈമാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
സൗദിയില്‍ മതിലിടിഞ്ഞു വീണു മലയാളി യുവാവ്‌ മരിച്ചു; രണ്‌ടുപേര്‍ക്ക്‌ പരിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക