Image

ന്യൂജേഴ്‌സിയില്‍ അഭിഷേകജ്വാല കണ്‍വെന്‍ഷന്റെ കിക്കോഫ്‌ നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 May, 2012
ന്യൂജേഴ്‌സിയില്‍ അഭിഷേകജ്വാല കണ്‍വെന്‍ഷന്റെ കിക്കോഫ്‌ നടന്നു
ന്യൂജേഴ്‌സി: ക്യൂന്‍മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2012 ജൂണ്‍ 22,23,24 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫിലാഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പള്ളിയില്‍ വെച്ച്‌ നടത്തപ്പെടുന്ന അഭിഷേകജ്വാല കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ പള്ളിയില്‍ വെച്ച്‌ വി. കുര്‍ബാനയ്‌ക്കുശേഷം നടത്തപ്പെട്ടു. തദവസരത്തില്‍ ധാരാളം പേര്‍ രജിസ്‌ട്രേഷന്‍ നടത്തുകയുണ്ടായി.

`നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌- മത്താ:5/14' ഈ തിരുവചനമാണ്‌ അഭിഷേകജ്വാല കണ്‍വെന്‍ഷന്റെ ധ്യാനവിഷയം. കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്‌തരായ വചനപ്രഘോഷകര്‍ നയിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ ഫിലാഡല്‍ഫിയ ആര്‍ച്ച്‌ ബിഷപ്പ്‌ ചാള്‍സ്‌ ചാവുട്ട്‌ മെയ്‌ 22-ന്‌ വെള്ളിയാഴ്‌ച വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ തിരുസന്ദേശം നല്‍കി കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുന്നതും, സമാപന സന്ദേശം 24-ന്‌ ഞായറാഴ്‌ച അഭിവന്ദ്യ പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിക്കുന്നതുമാണ്‌.

പ്രസ്‌തുത കണ്‍വെന്‍ഷനില്‍ റവ.ഫാ. ജോസഫ്‌ മണിയാട്ട്‌, റവ.ഫാ. ജോണ്‍ മേലേപ്പുറം, റവ.ഫാ. മാത്യു മുളങ്ങാശേരി, ബ്രദര്‍ തോമസ്‌ പോള്‍, ബ്രദര്‍ മാത്യു ജോസഫ്‌, ബ്രദര്‍ പി.ഡി. ഡൊമിനിക്‌, അമേരിക്കന്‍ കരിസ്‌മാറ്റിക്‌ നവീകരണത്തില്‍ പ്രശസ്‌തയായ കാതലിന്‍ മക്‌റത്തി എന്നിവര്‍ നേതൃത്വം കൊടുക്കുന്നതും ഗാനശുശ്രൂഷകള്‍ ബ്രദര്‍ വി.ഡി. രാജു, സജി ചിറയില്‍, കെ.ഡി. ബേബി, ലീന ആലപ്പാട്ട്‌, സിസ്റ്റര്‍ ക്ലെയര്‍ എന്നിവര്‍ നയിക്കുന്നതുമാണ്‌.

മുന്നു ദിവസങ്ങളിലായി നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ ജൂണ്‍ 22-ന്‌ വെള്ളിയാഴ്‌ച രാവിലെ 8.30-ന്‌ ആരംഭിക്കുന്നതും 24-ന്‌ ഞയറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ സമാപിക്കുന്നതുമാണ്‌. കണ്‍വെന്‍ഷന്‍ മൂന്നു ഗ്രൂപ്പുകളിലായിട്ടാണ്‌ നടത്തപ്പെടുക. മുതിര്‍ന്നവര്‍ക്ക്‌ മലയാളത്തിലും, യൂത്തിനും ടീനേജിനും ഇംഗ്ലീഷിലും പ്രത്യേക ധ്യാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്‌. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി താമസ സൗകര്യവും ക്രമപ്പെടുത്തിയിട്ടുണ്ട്‌. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കണ്‍വെന്‍ഷന്റെ ചിലവിലേക്കായി മൂന്നുദിവസത്തെ ഭക്ഷണം ഉള്‍പ്പടെ മുതിര്‍ന്നവര്‍ക്ക്‌ 60 ഡോളറും, കുട്ടികള്‍ക്ക്‌ 30 ഡോളറും ആണ്‌ ഫീസ്‌. സഭാ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാവുന്നതാണ്‌. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്‌.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 215 971 3319, 215 934 5615. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ www.queenmaryministryusa.org
ന്യൂജേഴ്‌സിയില്‍ അഭിഷേകജ്വാല കണ്‍വെന്‍ഷന്റെ കിക്കോഫ്‌ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക