Image

ജോയി എബ്രഹാം കേരള കോണ്‍ഗ്രസ്-എം രാജ്യസഭാ സ്ഥാനാര്‍ഥി

Published on 11 May, 2012
ജോയി എബ്രഹാം കേരള കോണ്‍ഗ്രസ്-എം രാജ്യസഭാ സ്ഥാനാര്‍ഥി
കോട്ടയം: കേരളാ കോണ്‍ഗ്രസ്-എമ്മിന് ലഭിച്ച രാജ്യസഭാ സീറ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം സ്ഥാനാര്‍ഥിയാകും. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയാണ് ജോയി എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. യോഗത്തില്‍ രാജ്യസഭാ സീറ്റിലേക്ക് ജോയി ഏബ്രഹാമിനെ ഏകകണ്ഠമായി നിര്‍ദേശിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്നയാളാണ് ജോയി ഏബ്രഹാം. ഭരണങ്ങാനം മഴുവണ്ണൂര്‍ ഇട്ടിയവിര-ചിന്നമ്മ ദമ്പതികളുടെ മകനാണ്. വിദ്യാര്‍ഥി,യുവജന പ്രസ്ഥാനങ്ങളിലൂടെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കടന്നു വന്നു. യുവസേന രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചയാളാണ്. പാര്‍ട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്.്

അറുപത്തൊന്നുകാരനായ ജോയി ഏബ്രഹാം 1991ല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 97 മുതല്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

ജോയി എബ്രഹാം കേരള കോണ്‍ഗ്രസ്-എം രാജ്യസഭാ സ്ഥാനാര്‍ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക