Image

ഡാളസ്സിലെ ഹരേകൃഷ്ണ ക്ഷേത്രം മെയ് അഞ്ചിന് രഥ ഘോഷയാത്ര നടത്തി.

പി.പി.ചെറിയാന്‍ Published on 11 May, 2012
ഡാളസ്സിലെ ഹരേകൃഷ്ണ ക്ഷേത്രം മെയ് അഞ്ചിന് രഥ ഘോഷയാത്ര നടത്തി.
ഒറീസ്സയിലെ പുരിയില്‍ ലക്ഷകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുക്കുന്ന രഥയാത്രയെ അനുസ്മരിപ്പിക്കുന്ന രഥയാത്ര ഡാളസ്സിലും നടത്തപ്പെട്ടു. ജഗന്നാഥന്റെയും, ബലഭദ്രന്റേയും, സുഭദ്രയുടേയും രൂപങ്ങള്‍ രഥത്തില്‍ അണിനിരന്നു. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ആചാര്യനായ ഭക്തിവേദാന്ത സ്വാമികളുടെ പ്രതിമയും രഥത്തിനു മുന്നിലായി സ്ഥിതിയുറപ്പിച്ചിരുന്നു. ഹരേകൃഷ്ണ മന്ത്രം ജപിച്ച് കടന്നുപോകുന്ന വഴികള്‍ക്കിരുവശവുമുള്ള കാഴ്ചക്കാര്‍ക്ക് ഭക്ഷണപൊതികളും വിതരണം ചെയ്ത് നീങ്ങിയ ഘോഷയാത്ര അനേകം യാത്രക്കാരെ ആകര്‍ഷിച്ചു.

ഭക്തിവേദാന്ത സ്വാമികള്‍ നാല്പതു വര്‍ഷം മുമ്പ് സ്ഥാപിച്ച ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹം അഞ്ചൂറു വര്‍ഷം പഴക്കമുള്ളതാണ്. പാശ്ചാത്യ ലോകത്ത് പൂജിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള വിഗ്രഹം എന്ന പ്രശസ്തിയും ഈ വിഗ്രഹത്തിനുണ്ട്. 'കാല്‍ ചാന്ദ്ജി' എന്ന പേരില്‍ പൂജിക്കപ്പെട്ടിരുന്ന ഈ 'കറുത്ത ചന്ദ്രമുഖ കൃഷ്ണ വിഗ്രഹം' മുഗളന്‍മാരുടെ ആക്രമണ സമയത്ത് ഒളിപ്പിച്ചു വെക്കുക ഉണ്ടായി. പിന്നീട് തലമുറകളിലൂടെ കൈമോശം വന്ന കൃഷ്ണനെ, വീണ്ടെടുത്ത് ഡാളസ്സില്‍ എത്തിക്കുകയാണുണ്ടായത്. ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് നിലനിന്നിരുന്ന സ്ഥലത്ത് അമേരിക്കക്കാര്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ ഭാരതീയ ശില്പ ചാരുതയില്‍ നിര്‍മ്മിച്ച ക്ഷേത്രം അതി മനോഹരം തന്നെ. ക്ഷേത്രത്തോടനുബന്ധിച്ച് 'കാല്‍ ചാന്ദ്ജി' എന്ന പേരില്‍ മുപ്പതു വര്‍ഷമായി നിലവിലുള്ള വെജിറ്റേറിയന്‍ റസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുകradhakalchandji.com
ഡാളസ്സിലെ ഹരേകൃഷ്ണ ക്ഷേത്രം മെയ് അഞ്ചിന് രഥ ഘോഷയാത്ര നടത്തി.
ഡാളസ്സിലെ ഹരേകൃഷ്ണ ക്ഷേത്രം മെയ് അഞ്ചിന് രഥ ഘോഷയാത്ര നടത്തി.
ഡാളസ്സിലെ ഹരേകൃഷ്ണ ക്ഷേത്രം മെയ് അഞ്ചിന് രഥ ഘോഷയാത്ര നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക