Image

ബാഫാ റേഡിയോ ലൈവ്‌ പ്രക്ഷേപണം ആരംഭിച്ചു

നിബു വെള്ളവന്താനം Published on 11 May, 2012
ബാഫാ റേഡിയോ ലൈവ്‌ പ്രക്ഷേപണം ആരംഭിച്ചു
ദുബായ്‌ : ക്രൈസ്‌തവ സംഗീതലോകത്തിനു മറ്റൊരു ഓണ്‍ലൈന്‍ റേഡിയോ കൂടി `മൈ ലൈഫ്‌ മൈ മ്യുസിക്ക്‌ (MY LIFE MY MUSIC) എന്ന റ്റൈറ്റില്‍ ക്യാപ്‌ഷനോടെ ആരംഭിച്ച ബാഫാ റേഡിയോ ലോകം മുഴുവന്‍ ഉള്ള മലയാളി ശ്രോതാക്കളെയാണ്‌ ആദ്യഘട്ടത്തില്‍ ലക്ഷ്യം ഇടുന്നത്‌.

BRING A FRIEND ALONG TO THE CROSS എന്നതിന്റെ ഹ്രസ്വരൂപമാണു BAFA . ക്രൈസ്‌തവ സംഗീതസംവിധായകന്‍ സ്‌റ്റാന്‍ലി ജോണ്‍ നേത്യത്വം നല്‍കുന്ന സൗഹ്യത സംഘമാണ്‌ BAFA യുടെ അണിയറ പ്രവര്‍ത്തകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40ല്‍ പരം അഭ്യുദയകാംഷികള്‍ BAFA യുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നു. 24 മണിക്കൂറും ഇടതടവില്ലാതെ ശ്രവിക്കാവുന്ന ഈ ഓണ്‍ലൈന്‍ റേഡിയോ ഇന്‍റ്റര്‍നെറ്റ്‌ സൗകര്യം ഉള്ള എല്ലാ മൊബൈല്‍ ഫോണുകളിലും ശ്രവിക്കാം. സംഗീതത്തിലുടെ സുവിശേഷികരണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണു ടീം BAFA ഒരുക്കുന്നത്‌.

ക്രൈസ്‌തവ സംഗീതലോകത്തു 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ്‌ സ്‌റ്റാന്‍ലി ജോണ്‍ ഈ നവിന സംരംഭം ആരംഭിച്ചത്‌. മലയാളം, ഇംഗ്ലീഷ്‌, തമിഴ്‌, ഹിന്ദി ഭാഷകളില്‍ ഉള്ള പാട്ടുകള്‍ക്ക്‌ പുറമെ പുതുമനിറഞ്ഞ ഇതര പരിപാടികളും www.bafaradio.com ല്‍ ശ്രവിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക