Image

ബാലകൃഷ്‌ണപിള്ള അഴിമതിപ്പണം തൊണ്ട തൊടാതെ വിഴുങ്ങിയ ആള്‍: വി.എസ്‌

Published on 11 May, 2012
ബാലകൃഷ്‌ണപിള്ള അഴിമതിപ്പണം തൊണ്ട തൊടാതെ വിഴുങ്ങിയ ആള്‍: വി.എസ്‌
നെയ്യാറ്റിന്‍കര: ടമലയാര്‍ കേസിലെ ലക്ഷങ്ങള്‍ തൊണ്‌ട തൊടാതെ വിഴുങ്ങിയ ആളാണ്‌ ആര്‍. ബാലകൃഷ്‌ണപിളളയെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ആക്ഷേപിച്ചു. എംഎല്‍എ അല്ലെങ്കിലും പാര്‍ട്ടി നേതാവെന്ന നിലയില്‍ മകന്റെ ഭരണം അവസാനിപ്പിച്ച്‌ മന്ത്രിയാകാനാണ്‌ ഇദ്ദേഹത്തിന്റെ ശ്രമമെന്നും നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വി.എസ്‌.

ചെറിയ തോതിലുള്ള അഴിമതിയൊന്നും കൈകാര്യം ചെയ്‌ത്‌ പരിചയമുള്ള ആളല്ല ബാലകൃഷ്‌ണപിള്ള. അച്ഛനെയും മകനെയും യോജിപ്പിക്കാന്‍ വേണ്‌ടി കൊടിയ അഴിമതി നടത്താന്‍ പോലും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും നിര്‍ബന്ധിച്ചുകൊണ്‌ടിരിക്കുകയാണ്‌. ഭരണത്തെ ശക്തിപ്പെടുത്താന്‍ ഉത്സാഹിക്കുമെന്ന്‌ കരുതിയാണ്‌ പിള്ളയെ ജയിലില്‍ നിന്ന്‌ പിള്ളയെ വിട്ടതെന്നും ഇപ്പോള്‍ സ്ഥിതി മറിച്ചായെന്നും വി.എസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക