Image

പ്രവാസി കേരള കോണ്‍ഗ്രസ്‌ -എം ലണ്‌ടന്‍ റീജിയണല്‍ സെക്രട്ടറിയേറ്റിന്‌ പുതിയ ഭാരവാഹികള്‍

Published on 11 May, 2012
പ്രവാസി കേരള കോണ്‍ഗ്രസ്‌ -എം ലണ്‌ടന്‍ റീജിയണല്‍ സെക്രട്ടറിയേറ്റിന്‌ പുതിയ ഭാരവാഹികള്‍
ലണ്‌ടന്‍: യുകെ പ്രവാസി കേരള കോണ്‍ഗ്രസ്‌ -എം ലണ്‌ടന്‍ റീജിയണല്‍ സെക്രട്ടറിയേറ്റ്‌ ഭാരവാഹികളായി കെഎസ്‌സി-എം മുന്‍ കല്ലൂപ്പാറ നിയോജക മണ്ഡലം പ്രസിഡന്‍റ്‌, പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്‌, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സോജി ടി മാത്യു (ടോള്‍വര്‍ത്ത്‌ - തിരുവല്ല) പ്രസിഡന്റായും, കേരള കോണ്‍ഗ്രസ്‌ -എം പായിപ്പാട്‌ മണ്ഡലം നേതാവ്‌ തോമസ്‌ ജോസഫ്‌ വെട്ടിക്കാട്‌ (വാള്‍ത്താംസ്‌റ്റോം -ചങ്ങനാശേരി) സീനിയര്‍ വൈസ്‌ പ്രസിഡന്‍റായും, റെജി വട്ടന്‍പാറയില്‍ (ടാഗന്‍ - ഹാംപിറവം) കേരള കോണ്‍ഗ്രസ്‌ -എം മുന്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജി മാത്യു (സട്ടന്‍ - ഏറ്റുമാനൂര്‍) കെഎസ്‌സി -എം മുന്‍ കോട്ടയം ജില്ല സെക്രട്ടറി, ജിജോ മുക്കാട്ടില്‍ (വെബ്ലി - കടുത്തുരുത്തി) എന്നിവരെ വൈസ്‌ പ്രസിഡന്‍റുമാരായും തിരഞ്ഞെടുത്തു.

കേരള യൂത്ത്‌ ഫ്രണ്‌ട്‌ -എം മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി എബി പൊന്നാംകുഴി(വെസ്റ്റ്‌ കെന്റ്‌ - റാന്നി) ഓഫീസ്‌ ജനറല്‍ സെക്രട്ടറിയായും, ജോസ്‌ ചെങ്ങളം (വാല്‍ത്താംസ്‌റ്റോം - പുതുപ്പള്ളി), കെഎസ്‌സി-എം മുന്‍ പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്‍റ്‌, കൊല്ലം ജില്ല സെക്രട്ടറി ആയിരുന്ന സജി പത്തനാപുരം (വെബ്ലി), അനീഷ്‌ കുട്ടി ജോസഫ്‌ (ഹരിപ്പാട്‌ - ടോള്‍വോര്‍ത്ത്‌), ജോര്‍ജ്‌ ജോസഫ്‌ (ക്രോയിഡോണ്‍ - അടൂര്‍) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

സുമേഷ്‌ മാനുവല്‍ (ഈസ്റ്റ്‌ഹാം - പാല)നെ ട്രഷററായും, ജോബിന്‍ സ്റ്റീഫന്‍ (വാള്‍ത്താംസ്‌റ്റോം - കാഞ്ഞിരപ്പള്ളി), സൈമി വാണിയപുരക്കല്‍ (ക്രോയിഡോണ്‍ - കോതമംഗലം) എന്നിവരെ പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായും. ഷൈന്‍ വാട്‌സണ്‍ (ഈസ്റ്റ്‌ഹാം - നെയ്യാറ്റിന്‍കര)നെ സര്‍ഘവേദി കണ്‍വീനറായും വര്‍ഗീസ്‌ മോനി അയിരൂര്‍ (എറണാകുളം- ക്രോയിഡോണ്‍), കോശി സാമുവല്‍ നിരണം (ഈസ്റ്റ്‌ഹാം - നിരണം), തങ്കച്ചന്‍ ജോസഫ്‌ (ടോള്‍വോര്‍ത്ത്‌ - മണ്ണാര്‍കാട്‌) ദിലീപ്‌ തോമസ്‌ (ഏറ്റുമാനൂര്‍ - വെസ്റ്റ്‌ കെന്‍റ്‌) എന്നിവരെ റീജിയണല്‍ സെക്രട്ടറിയേറ്റ്‌ മെംബര്‍മാരായും കെഎസ്‌സി-എം മുന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജിജോ അരയത്ത്‌ (കടുത്തുരുത്തി - സട്ടന്‍) ടോമിച്ചന്‍ കൊഴുവനാല്‍ (പാല), സി.എ.ജോസഫ്‌ (കടുത്തുരുത്തി) എന്നിവരെ ദേശീയ സമിതി അംഗങ്ങളായും യുകെ പ്രവാസി കേരള കോണ്‍ഗ്രസ്‌-എം ലണ്‌ടന്‍ റീജിയണല്‍ സെക്രട്ടറിയേറ്റ്‌ രൂപീകരണ യോഗം തെരഞ്ഞെടുത്തു.
പ്രവാസി കേരള കോണ്‍ഗ്രസ്‌ -എം ലണ്‌ടന്‍ റീജിയണല്‍ സെക്രട്ടറിയേറ്റിന്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക