Image

അറബ്‌ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു

Published on 11 May, 2012
അറബ്‌ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു
ദുബായ്‌: യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂം പതിനൊന്നാമത്‌ അറബ്‌ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു. അറബ്‌ മീഡിയ ഫോറത്തിന്റെ (എഎംഎഫ്‌) സമാപന പരിപാടിയിലായിരുന്നു പുരസ്‌കാരദാനം.

പഴ്‌സനാലിറ്റി ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം കുവൈത്ത്‌ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ്‌ അല്‍ സനൂസിക്ക്‌ ഷെയ്‌ഖ്‌ മന്‍സൂര്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂം സമ്മാനിച്ചു. ദിനപത്രത്തിലെ മികച്ച കോളത്തിനുള്ള അവാര്‍ഡ്‌ യുഎഇയിലെ ഡോ. ബദ്‌റിയ അല്‍ ബഷറും പ്രത്യേക അവാര്‍ഡ്‌ ഈജിപ്‌തിലെ ലൈലാ റസ്‌തമും നേടി. അറബ്‌ മാധ്യമരംഗത്തിനു നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ ലബനീസ്‌ മാധ്യമപ്രവര്‍ത്തകന്‍ റഫീഖ്‌ ഖൂരിയെ ആദരിച്ചു.

ദുബായ്‌ കിരീടാവകാശി ഷെയ്‌ഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂം, വിദേശകാര്യമന്ത്രിയും നാഷനല്‍ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്‌ഖ്‌ അബ്‌ദുല്ല ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ എന്നിവര്‍ സംബന്ധിച്ചു.
അറബ്‌ മാധ്യമ അവാര്‍ഡുകള്‍ സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക