Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ നാല്‍പ്പതാം വാര്‍ഷികം മന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്യും

ജോര്‍ജ്‌ തോട്ടപ്പുറം Published on 11 May, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ നാല്‍പ്പതാം വാര്‍ഷികം മന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്യും
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടുനിന്ന 40-ാം വാര്‍ഷിക ആഘോഷപരിപാടികളുടെ സമാപന സമ്മേളനം കേന്ദ്ര പ്രവാസിവകുപ്പ്‌ മന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്യും. ജൂണ്‍ 23-ാം തീയതി ശനിയാഴ്‌ച വിപുലമായ പരിപാടികളോടെയാണ്‌ ആഘോഷപരിപാടികള്‍ നടത്തപ്പെടുന്നതെന്ന്‌ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു. ജൂണ്‍ 23-ാം തീയതി ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവക ഹാളില്‍ നടക്കുന്ന സെമിനാറോടുകൂടിയാണ്‌ പരിപാടികള്‍ ആരംഭിക്കുക. ഫൊക്കാനാ, ഫോമ, ദേശീയ നേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക, സാമുദായിക പ്രൊഫഷണല്‍ സംഘടനാ നേതാക്കള്‍ അണിനിരക്കുന്ന സെമിനാര്‍ പ്രവാസി മലയാളികളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന്‌ കുടുംബ സമ്മേളനവും, അവാര്‍ഡ്‌ദാനവും, പൊതുസമ്മേളനവും നടത്തപ്പെടും. ജോസ്‌ കെ. മാണി എം.പി., മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. എന്നിവര്‍ ഉള്‍പ്പെടെ നിരവധി വിശിഷ്‌ട വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

40-ാം വാര്‍ഷികാഘോഷത്തിന്‌ സ്റ്റാന്‍ലി കളരിക്കമുറി (ചെയര്‍മാന്‍), റോയ്‌ നെടുങ്ങോട്ടില്‍ (കോ-ചെയര്‍മാന്‍), ബെന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, ജോര്‍ജ്‌ തോട്ടപ്പുറം, ആഷ്‌ലി ജോര്‍ജ്‌, ജോജോ വെങ്ങാന്തറ, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ചിക്കാഗോ മലയാളി അസോസിയേഷന്‍ നാല്‍പ്പതാം വാര്‍ഷികം മന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക