സമീപ കാലത്ത് മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ മികച്ച സിനിമ എന്ന പേരു
നേടിയ ഓര്‍ഡിനറി എന്ന സിനിമ മെയ് 12, 13 തീയ്യതികളില്‍ ഫിലാഡല്‍ഫിയയിലെ
ന്യൂ ടൗണ്‍ തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നു. 12-ാം തിയ്യതി 4pm ഉം
13-ാം തീയതി ഞായറാഴ്ച്ച 3.30pm നും ആണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഒരു
കെ.എസ്.ആര്.ടി.സി ബസിലെ ഡ്രൈവറുടേയും കണ്ടക്ടറുടേയും അതുപോലെ അവരുടെ
ജീവിതത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങളും വരച്ചു കാണിക്കുന്ന ഈ സിനിമ
ഇന്ത്യയില്‍ വന്‍ പ്രദര്‍ശനവിജയം നേടിയിരുന്നു. വ്യത്യസ്തമായ ഒരു കഥ
വേറിട്ടൊരു ക്യാന്‍വാസില്‍ പകര്‍ത്തുന്ന ഈ സിനിമ തീര്‍ച്ചയായും
പ്രേക്ഷകര്‍ക്കു ഒരു നവ്യാനുഭവം പ്രദാനം ചെയ്യും.
അഡ്രസ്
Newtown Theatre,
120 N, State st.,
Newtown, P.A 18940,
www.philyindianmovies.com.