Image

ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ (ന്യൂയോര്‍ക്ക്‌) പൊതുയോഗം 15-നും 28-നും

ജോയിച്ചന്‍ പുതുക്കുളം Published on 10 July, 2011
ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ (ന്യൂയോര്‍ക്ക്‌) പൊതുയോഗം 15-നും 28-നും
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ പൊതുയോഗം ജൂലൈ 15-ന്‌ വൈകുന്നേരം 7.30-ന്‌ ന്യൂയോര്‍ക്കിലെ ഗ്രീന്‍ബര്‍ഗിലുള്ള റോയല്‍ ഇന്ത്യാ പലസില്‍ വെച്ച്‌ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ ഭരണഘടനാനുമതി ഉള്‍പ്പടെയുള്ള വിഷയങ്ങളാണ്‌ പ്രധാന അജണ്ട. ജൂലൈ 28-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 7.30-ന്‌ ബല്‍റോസിലെ ടേസ്റ്റ്‌ ഓഫ്‌ കൊച്ചിനില്‍ ചേരുന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളേയും കമ്മിറ്റിയംഗങ്ങളേയും തെരഞ്ഞെടുക്കുന്നതാണ്‌.

വര്‍ക്കി ഏബ്രഹാം (പ്രസിഡന്റ്‌), തോമസ്‌ കോശി (വൈസ്‌ പ്രസിഡന്റ്‌), റോയി സി. തോമസ്‌ (സെക്രട്ടറി), ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (ട്രഷറര്‍), തോമസ്‌ തോമസ്‌ (അസോസിയേറ്റ്‌ സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയാണ്‌ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ജി. മത്തായി, ജോണ്‍ ആകശാല, റോയി എണ്ണച്ചേരില്‍, ബേബി ഊരാളില്‍, മോനച്ചന്‍ മത്തായി,റജി ജോര്‍ജ്‌, സുനില്‍ ഈശോ, കുര്യാക്കോസ്‌ വര്‍ഗീസ്‌, ചാക്കോ ജോര്‍ജ്‌, വര്‍ഗീസ്‌ ഉലഹന്നാന്‍, ടോമി ഊരാളില്‍ എന്നിവരാണ്‌ 2009 - 2011 -ലെ കമ്മിറ്റിയംഗങ്ങള്‍.

ജോണ്‍ ഐസക്‌, ഷോണ്‍ ഡേവിഡ്‌ എന്നിവര്‍ എക്‌സ്‌ ഒഫീഷ്യോ ആയും ബിജു ജോര്‍ജ്‌, ജോസ്‌ ജേക്കബ്‌ എന്നിവര്‍ ഓഡിറ്റര്‍മാരായും, ചെറിയാന്‍ വര്‍ഗീസ്‌ ലീഗല്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചുവരുന്നു.

1999-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ -അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സില്‍ പ്രവാസി മലയാളികള്‍ വര്‍ധിതതാത്‌പര്യത്തോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. സംഘടനയ്‌ക്കുവേണ്ടി ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (ട്രഷറര്‍) അറിയിച്ചതാണിത്‌.
ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ (ന്യൂയോര്‍ക്ക്‌) പൊതുയോഗം 15-നും 28-നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക