Image

മനുഷ്യദൈവമായി കുഞ്ചാക്കോ ബോബന്‍; ചിത്രം 'ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം'

Published on 14 May, 2012
മനുഷ്യദൈവമായി കുഞ്ചാക്കോ ബോബന്‍; ചിത്രം 'ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം'
അഭയംതേടി എത്തുന്ന ആര്‍ക്കും മനഃശാന്തി നല്‍കും പൂര്‍ണാനന്ദസ്വാമി. സ്വാമിയുടെ അത്ഭുത ലീലകളില്‍ വീഴാത്തവര്‍ കുറവാണ്. സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉന്നതര്‍ വരെ സ്വാമിയുടെ ശിഷ്യഗണത്തിലുണ്ട്. നാള്‍ക്കുനാള്‍ സ്വാമിയുടെ പ്രശസ്തി വര്‍ധിച്ചുവന്നു. 

ഒരു സുപ്രഭാതത്തില്‍ പൂര്‍ണാനന്ദയെക്കുറിച്ച്, ജനങ്ങളെ ഞെട്ടിക്കുന്ന വാര്‍ത്ത പരക്കുന്നു. മനുഷ്യദൈവങ്ങളെ കുറിച്ചുള്ള 'ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം' എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് പൂര്‍ണാനന്ദയായി എത്തുന്നത്. 'ബോംബെ മാര്‍ച്ച് 12' എന്ന ചിത്രത്തിനുശേഷം ബാബു ജനാര്‍ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ചിത്രീകരണം തൃശ്ശൂര്‍ വടക്കാഞ്ചേരി വാഴാനിക്കാവ് ക്ഷേത്രത്തില്‍ ആരംഭിച്ചു. 

മനുഷ്യദൈവങ്ങളുടെ പിന്നാമ്പുറ കഥകളിലൂടെ പുരോഗമിക്കുന്ന സിനിമയില്‍ അനുമോള്‍, ജ്യോതി കൃഷ്ണ എന്നിവരാണ് നായികമാര്‍. തിലകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, കൊച്ചുപ്രേമന്‍, മാള അരവിന്ദന്‍, സുധീര്‍ കരമന , രാജീവ് പിള്ള, ദിനേശ്, തൗഫീക് കലാലയം, മാസ്റ്റര്‍ സിനാന്‍ സലിം, കലാരഞ്ജിനി, ലക്ഷ്മിപ്രിയ, ശ്രീദേവി, ബേബി സനാ സലിം തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുരാജ് വെഞ്ഞാറമ്മൂട് അച്ഛനും മകനുമായി രണ്ട് വേഷം ചെയ്യുന്നുണ്ട്. 

ഗ്രീന്‍ അഡ്വര്‍ടൈസിങ്ങിന്റെ ബാനറില്‍ പി.ടി. സലിം നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥിന്റേതാണ്. വയലാര്‍ ശരത്ചന്ദ്രന്‍, റഫീക് അഹമ്മദ്, ഫ്രാന്‍സിസ് താന്നിക്കല്‍, പ്രദീപ് എന്നിവരുടെ വരികള്‍ക്ക് അഫ്‌സല്‍ യുസഫ് ഈണം പകരും. അജി ജോണാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം.

മനുഷ്യദൈവമായി കുഞ്ചാക്കോ ബോബന്‍; ചിത്രം 'ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം'മനുഷ്യദൈവമായി കുഞ്ചാക്കോ ബോബന്‍; ചിത്രം 'ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം'മനുഷ്യദൈവമായി കുഞ്ചാക്കോ ബോബന്‍; ചിത്രം 'ഗോഡ് ഫോര്‍ സെയില്‍ ഭക്തിപ്രസ്ഥാനം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക