Image

'മാപ്പ്' പുരസ്‌കാരം നല്‍കുന്നു

Published on 14 May, 2012
 'മാപ്പ്' പുരസ്‌കാരം നല്‍കുന്നു
പെര്‍ത്ത്: മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിന്റെ അംഗങ്ങളില്‍ പ്ലസ്ടുവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയവരെ പുരസ്‌കാരം നല്‍കി ആദരിക്കും. അടുത്തു നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 

ഒന്നാം സമ്മാനത്തിനര്‍ഹയായ മേഘ്‌ന മങ്ങാടിന് (90.2) ശതമാനം മാര്‍ക്കും, രണ്ടാം സ്ഥാനം നേടിയ ടോജിന്‍ ടോം (89.75) ശതമാനം മാര്‍ക്കും മൂന്നാം സ്ഥാനം നേടിയ ശാരോലിന്‍ അന്ന ബോബി (88.5) ശതമാനം മാര്‍ക്കും ലഭിച്ചു.

മേഘ്‌ന മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുഭാഷ് മങ്ങാട്ടിന്റെ മകളാണ്. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടോം തോമസ് -ജെസി ദമ്പതികളുടെ മകനാണ് ടോജിന്‍ ടോം. ബോബന്‍ ജോസഫ് - മറിയാമ്മ ദമ്പതികളുടെ മകളാണ് ശാരോലിന്‍.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക