Image

ഇറ്റാലിയന്‍ വാഗ്‌ദാനം: സര്‍ക്കാരിന്റെ കെടുകാര്യസ്ഥത

കൈരളി ന്യൂയോര്‍ക്ക്‌ Published on 13 May, 2012
ഇറ്റാലിയന്‍ വാഗ്‌ദാനം: സര്‍ക്കാരിന്റെ കെടുകാര്യസ്ഥത
ഒടുവില്‍ ജനങ്ങള്‍ തന്നെ കാര്യങ്ങള്‍ക്ക്‌ നീക്കുപോക്കുണ്ടാക്കേണ്ട ഗതികേടിലേക്ക്‌ വരുമോ ?

കോടതിയും ഡമോക്രസിയും എല്ലാം ഉണ്ടായിട്ടും വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും സമയബന്ധിതമായി ചെയ്യാന്‍ ഭാരത സര്‍ക്കാര്‍ എന്നു പഠിക്കും ?

ഭോപ്പാല്‍ ദുരന്തം കഴിഞ്ഞിട്ട്‌ വര്‍ഷമെത്രയായി എന്നു ചോദിച്ചാല്‍ ആര്‍ക്കും
ഒരു പിടിയുമില്ല. അന്നുണ്ടായ ദുരന്തത്തില്‍ നിരവധി മരിച്ചു നിരവധി ഇന്നും അനാരോഗ്യരായി ജീവിതം തള്ളി നീക്കുന്നു.

ഭോപ്പാലില്‍ ദുരന്തം വരുത്തിവെച്ച യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്‌ടറിയും പൂട്ടി കമ്പനിയും ഡിസ്സോള്‍വ്‌ ചെയ്‌തു. അതിലെ ഉദ്യോഗസ്ഥരും അവരുടെ വഴിക്കും പോയി. ദുരന്തം ഉണ്ടായ ഉടനെ ഗവണ്മേന്റ്‌ ഓഫ്‌ ഇന്‍ഡ്യയുമായി ഉടമ്പടിവെച്ചിട്ടുള്ളതനുസരിച്ചുള്ള തുക നല്‍കാന്‍ അവര്‍ അന്നേ തയ്യാറായിരുന്നു തുകയുടെ വലുപ്പം പോരെന്നു പറഞ്ഞ്‌ കാര്‍ബൈഡിന്റെ ഓഫര്‍ സര്‍ക്കാര്‍ നിരസിച്ചു. ഇപ്പോള്‍ കടിച്ചതുമില്ല പിടിച്ചതു മില്ലെന്നായി. ദുരന്തത്തില്‍പെട്ട ജനങ്ങള്‍ ഇന്നും ദുരന്തമനുഭവിച്ചുകൊണടിരിക്കുന്നു. എന്തൊരു പിടിപ്പുകേടാണ്‌ ഭരത സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം വന്നുഭവിച്ചിരിക്കുന്നത്‌.

ആഴ്‌ചകള്‍ക്കു മുമ്പ്‌ കേരളത്തില്‍ ഒരു സംഭവമുണ്ടായി. ഒരു ഇറ്റാലിയന്‍ കപ്പല്‍ ഇന്‍ഡ്യന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ചോ പുറത്തുവെച്ചോ രണ്ടു മുക്കുവരെ വെടിവെച്ചു കൊന്നു. കപ്പലുടമകളുടെ പ്രാണഭയത്താല്‍, കടല്‍ക്കൊള്ളക്കാരാണെന്ന ധാരണയില്‍ നിറയൊഴിച്ചു എന്ന്‌ ഇറ്റാലിയന്‍ ഗവണ്മേന്റും അതിലെ ജോലിക്കാരും പറയുന്നു. സംഭവത്തിനു ശേഷം ഇന്‍ഡ്യന്‍ നേവിയുടെ ആജ്ഞ പ്രകാരം അവര്‍ കേരള തീരത്ത്‌ നങ്കൂരമിട്ടു. പോര്‍ട്ട്‌ അതോാറിറ്റിയുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി മാസം നാലു കഴിഞ്ഞു. കപ്പലിലെ ജോലിക്കാര്‍ ഇന്നും കേരളത്തിലെ ജയിലുകളില്‍ ഒരു തീരുമാനവുമില്ലാതെ കഴിഞ്ഞു കൂടുന്നു.

ഇതിനിടെ ഗവണ്മേന്റിന്റെ അനാസ്ഥ മനസ്സിലാക്കിയ ഇറ്റാലിയന്‍ ഗവണ്‍മെന്റ്‌ മരിച്ച മുക്കുവരുടെ വിധവകള്‍ക്കും ഫിഷിംഗ്‌ വെസ്സില്‍ ഉടമസ്ഥര്‍ക്കും നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌തു - അതായത്‌ ഒരു കോടി രൂപ നല്‍കി കാര്യങ്ങള്‍ പറഞ്ഞവസാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതാവരുന്നു സുപ്രീം കോടതി . അങ്ങനെ പറഞ്ഞൊതുക്കാന്‍ സാധ്യമല്ലെന്നും എല്ലാം കോടതിയും ബ്യൂറോക്രാറ്റ്‌സും അിറഞ്ഞു വേണം തീര്‍ക്കാനെന്നും അവരുടെ ഭാഷ്യം .

ഇത്രയും വലിയ നാണക്കേട്‌ ഒരു ഒരു രാജ്യത്തിന്റെ സുപ്രീം കോടതിയില്‍ നിന്നും വരാനുണ്ടോ ? സംഭവം നടന്നിട്ട്‌ മാസം നാലു കഴിഞ്ഞിട്ടും തീരുമാനങ്ങള്‍ ഉണ്ടാക്കാത്ത പശ്ചാത്തലത്തില്‍ ഇറ്റാലിയന്‍ ഗവണ്മേന്റ്‌ കാര്യങ്ങള്‍ തീര്‍ക്കാന്‍ മുന്നോട്ട്‌ വന്നു; അതിലെന്ത്‌ അപാകതയിരിക്കുന്നു. ഇനി അപാകത ഉണ്ടെങ്കില്‍ ഒരു തീര്‍പ്പു നടത്താന്‍ കോടതിയും സര്‍ക്കാരും എന്തിനു മടിക്കുന്നു. സുപ്രീം കോടതിയുടെയും സര്‍ക്കാരിന്റെയും കെടുകാര്യസ്‌ഥതയല്ലേ ഇതിനെല്ലാം കാര്യം
തങ്ങളുടെ സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കില്ലെന്ന്‌ മനസ്സിലാക്കിയ വിധവമാര്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാരുമായി കരാറിലൊപ്പിട്ടു. പണം സ്വീകരിച്ചു കഴിഞ്ഞാല്‍ ഇനി ഇതേ ചൊല്ലി കേസുണ്ടാകില്ലെന്നും അവര്‍ ഒപ്പിട്ടു കൊടുത്തു. അതിലും തെറ്റെന്തിരിക്കുന്നു?
അയ്യയ്യേ എന്തൊരു നാണക്കേട്‌ ! നായ്‌ തിന്നുകയുമില്ല തീറ്റിക്കയുമില്ല- ഇതെന്തു പ്രാകൃത നയമാണ്‌ !
സൂചികൊണ്ടെടുക്കേണ്ടത്‌ തൂമ്പ കൊണ്ടെടുക്കുന്ന നയമല്ലേ ഇന്‍ഡ്യയുടെ കോടതികളും സര്‍ക്കാരും കാട്ടിക്കൂട്ടുന്നത്‌.

എതോ ഒരു ദുര്‍ബല നിമിഷത്തില്‍ ഒരു തെറ്റു ചെയ്‌തു അതിനവര്‍ പ്രശ്ചിത്തം ചെയ്യാമെന്നും പറയുന്നു. ഇന്‍ഡ്യയുടെ അറ്റോര്‍ണി ജനറല്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ വാഗ്‌ദാനങ്ങള്‍ സ്വീകരിച്ച്‌ കേസു തീര്‍ക്കാനും സമ്മതിച്ചു.അവിടെയും ഇടംകോലുമായി ദുരാഗ്രഹികള്‍ കഴുകനെപ്പോലെ പാഞ്ഞടുക്കുന്നു സുപ്രീം കോടതി വക്താക്കള്‍.

ഒരു ചെറിയ കാര്യത്തിനു തീര്‍പ്പു കല്‍പിക്കാന്‍ പോലും നമ്മുടെ അധികാര സോപനാങ്ങള്‍ക്ക്‌ സാധിക്കുന്നില്ലല്ലോ ! കഷ്‌ടം

ഇനി ഇറ്റാലിയന്‍സിനെ മുട്ടുകുത്തിച്ച്‌ ഒരു കോടിരുപാ രണ്ടു കോടിയാക്കി രാഷ്‌ട്രീയക്കാരും ജഡ്‌ജിമാരും എല്ലാവുരും കൂടി കൈക്കലാക്കി വിധവയെ വഴിയിലും തള്ളി- ഞാനൊന്നുമിറഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ നിസ്സാരമായി എഴുതിത്തള്ളാന്‍ സാധിക്കുമെന്ന്‌ ഇന്‍ഡ്യയിലെ ബ്യൂറോക്രസ്‌ കരുതുന്നെങ്കില്‍ അവര്‍ക്കു തെറ്റു പറ്റി.

പകരം വീട്ടാന്‍ വളരെ തല്‍പരരാണ്‌ വെള്ളക്കാര്‍. നാളെ ഇറ്റാലിയന്‍ കോസ്റ്റില്‍ ക്കൂടി വേണം ഇന്‍ഡ്യന്‍ ഷിപ്പുകള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ കടന്നു പോകാന്‍. രണ്ടു കോടി തട്ടിയെടുത്ത രാജ്യത്തിന്‌ നൂറു കോടിയുടെ നഷ്‌ടം നിഷ്‌പ്രയാസം അവര്‍ വരുത്തിവെയ്‌ക്കാന്‍ അവര്‍ക്കറിയാം. വെറുതെ കല്ലില്‍ കടിച്ച്‌ പല്ലുകളയാന്‍ ഇന്‍ഡ്യയിലെ കോടതികളും സര്‍ക്കാരും ശ്രമിക്കരുത്‌ .

കഴിവതും വേഗം പ്രശ്‌നം അവസാനിപ്പിച്ച്‌ വിധവക്ക്‌ അവര്‍ നല്‍കാമെന്ന്‌ സമ്മതിച്ച തുക വിധവക്കും നല്‍കി, അന്താരാഷ്‌ട്ര ബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടിയെങ്കില്‍ അതിനു സമാധാനവും പറഞ്ഞു ഇരു ചെവിയറിയാതെ കാര്യങ്ങള്‍ തീര്‍ക്കുന്നതായിരിക്കും ഭംഗി, മറിച്ച്‌ മറ്റൊരു രാജ്യത്തിന്റെ വീഴചയെ മുഴുപ്പിച്ചു കാണിച്ചു കൊള്ളയടിക്കാന്‍ ശ്രമിച്ചാല്‍ അതിനു വലിയ പിഴനല്‍കേണ്ടി വരും! കഷ്‌ടം !!
ഇറ്റാലിയന്‍ വാഗ്‌ദാനം: സര്‍ക്കാരിന്റെ കെടുകാര്യസ്ഥത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക