Image

നടി രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു

Published on 15 May, 2012
നടി രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു
ന്യുഡല്‍ഹി: രാജ്യസഭാംഗമായി പ്രശസ്‌ത ഹിന്ദി നടി രേഖ സത്യപ്രതിജ്ഞ ചെയ്‌തു. സത്യപ്രതിജ്ഞയ്‌ക്ക്‌ കോണ്‍ഗ്രസ്‌ എം.പി രാജീവ്‌ ശുക്‌ളയോടൊപ്പമാണ്‌ രേഖ പാര്‍ലമെന്‍റില്‍ എത്തിയത്‌. രേഖയെ കാണുന്നതിനായി പാര്‍ലമെന്‍റിനു മുമ്പാകെ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. അംഗങ്ങളുടെ രജിസ്റ്ററില്‍ ഒപ്പിട്ടശേഷം രേഖയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലി എന്നിവര്‍ അഭിനന്ദിച്ചു.

രാഷ്‌ട്രപതിയാണ്‌ രേഖയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വ്യവസായി അനു ആഗയെയും രാജ്യസഭയിലേക്ക്‌ നാമനിര്‍ദേശം ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക