വടകര: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്
വധവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി സ്വദേശി ലംബു
പ്രദീപന് , കോടിയേരി രജിത്ത്, പറയങ്കണ്ടി രവീന്ദ്രന്, അഴിയൂര്‍ കുന്നുമ്മല്‍
ഡിപിന്, അഴിയൂര്‍ രമീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്
ചെയ്തത്. പറയങ്കണ്ടി രവീന്ദ്രന് സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍
കമ്മിറ്റിയംഗമാണ്. കൊലയാളികള്‍ക്ക് ടി.പി.ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തത്
രവീന്ദ്രനാണെന്ന് പോലീസ് പറഞ്ഞു.
പല ക്രമിനല്‍ കേസുകളില്‍ പ്രതികളും
ക്വട്ടേഷന്‍ ഗുണ്ടകളുമാണ് അറസ്റ്റിലായവര്‍. വടകര െ്രെകം ഡിറ്റാച്മെന്റ്
ഡി.വൈ.എസ്.പിയുടെ ഓഫീസില്‍ ചോദ്യം ചെയ്തശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.
കേസുമായി നേരിട്ട് ബന്ധമുള്ള കൂടുതല്‍ പേര് ഇന്ന് അറസ്റ്റിലാവുമെന്നും
സൂചനയുണ്ട്. അതിനിടെ ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍
ചൊക്ലിയിലെ കിണറ്റില്‍നിന്ന് പോലീസ് കണ്ടെത്തി.