Image

ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ കോഴിക്കോട്‌ ബിഷപ്‌

Published on 15 May, 2012
ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ കോഴിക്കോട്‌ ബിഷപ്‌
കോഴിക്കോട്‌: കോഴിക്കോട്‌ രൂപതയുടെ പുതിയ ബിഷപ്പായി ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ നിയമിതനായി. രൂപതയുടെ ആറാമത്‌ ബിഷപ്പാണ്‌ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍. നിലവില്‍ കണ്ണൂര്‍ രൂപതാധ്യക്ഷനാണ്‌.

കോഴിക്കോട്‌ ബിഷപ്പായിരുന്ന ഡോ.ജോസഫ്‌ കളത്തിപ്പറമ്പില്‍ 2011 ഫെബ്രുവരിയില്‍ വത്തിക്കാനില്‍ കുടിയേറ്റക്കാര്‍ക്കും ദേശാടകര്‍ക്കുമുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായതു മുതല്‍ കോഴിക്കോട്‌ രൂപതാധ്യക്ഷസ്‌ഥാനം ഒഴിഞ്ഞു കിടക്കുകയിരുന്നു. തൃശൂര്‍ മാള പള്ളിപ്പുറത്തു കുടുംബാംഗമാണ്‌ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍.
ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ കോഴിക്കോട്‌ ബിഷപ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക